വയനാട്ടിലെ വിവിധ പഞ്ചായത്തുകളിൽ ഇന്ന് മുതൽ സമ്പൂർണ ലോക്ക്‌ഡൗൺ

By Trainee Reporter, Malabar News
Lokdown in wayanad

വയനാട്: ജില്ലയിലെ വിവിധ പഞ്ചായത്ത്, നഗരസഭാ വാർഡുകളിൽ ഇന്ന് മുതൽ സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതായി കളക്‌ടർ എ ഗീത അറിയിച്ചു. ഒരാഴ്‌ചത്തേക്കാണ് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിവാര ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിൽ കൂടുതലുള്ള പഞ്ചായത്ത്, നഗരസഭാ വാർഡുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടെ ആവശ്യ സർവീസുകൾ ഒഴികെ എല്ലാവിധ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ കളക്‌ടർ നിർദ്ദേശം നൽകി.

പൂതാടി പഞ്ചായത്തിലെ ഒന്നാം വാർഡായ നടവയൽ, പതിനെട്ടാം വാർഡിലെ നെല്ലിക്കര താഴെ ലക്ഷം വീട് കോളനി ഉൾപ്പെടുന്ന പ്രദേശവും പുൽപ്പള്ളി പഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ ആലൂർക്കുന്നിലെ കണ്ടാമല കോളനി ഉൾപ്പെടുന്ന പ്രദേശവും മൈക്രോ കണ്ടെയ്‌മെന്റ് സോണായും പ്രഖ്യാപിച്ചിട്ടുണ്ട്. നിയന്ത്രണം ഏർപ്പെടുത്തിയ സ്‌ഥലങ്ങളിൽ പൊതുഗതാഗതം അനുവദിക്കില്ല. മുൻകൂട്ടി നിശ്‌ചയിട്ടുള്ള വിവാഹം തുടങ്ങിയ ചടങ്ങുകൾ അതത് സ്‌റ്റേഷൻ ഹൗസ് ഓഫിസർമാരുടെ അനുമതിയോടെ നടത്താം.

കാർഷിക-തൊഴിലുറപ്പ് പ്രവൃത്തികൾ നടത്താം. ബാങ്കുകൾ-അക്ഷയ കേന്ദ്രങ്ങൾ, ജനസേവന കേന്ദ്രങ്ങൾ, മലഞ്ചരക്ക് കടകൾ, വളം-കീടനാശിനി കടകൾ എന്നിവ കോവിഡ് പ്രോട്ടോകോൾ പാലിച്ചു പ്രവർത്തിക്കാം. ലോക്ക്‌ഡൗൺ ഉള്ള പ്രദേശങ്ങളിൽ നിന്ന് ആവശ്യ സർവീസ് ഓഫിസുകളിലേക്കും സ്‌ഥാപനങ്ങളിലേക്കും ജോലിക്ക് വരുന്നവർ ഐഡന്റിറ്റി കാർഡ് കൈവശം കരുതണം.

Most Read: സംസ്‌ഥാനത്ത് ഇന്ന് മുതൽ അവസാന വർഷ പിജി, ഡിഗ്രി ക്‌ളാസുകൾ തുറക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE