കോങ്ങാട് പഞ്ചായത്തിൽ സമ്പൂർണ വാക്‌സിനേഷൻ

By Trainee Reporter, Malabar News
Representational Image
Ajwa Travels

പാലക്കാട്: ജില്ലയിലെ കോങ്ങാട് പഞ്ചായത്തിൽ സമ്പൂർണ വാക്‌സിനേഷൻ. പതിനെട്ട് വയസിന് മുകളിലുള്ള മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകി. പഞ്ചായത്തിൽ ഈ പ്രായപരിധിയിലുള്ള 24,016 പേരിൽ അർഹതയുള്ള 23,663 പേർക്കാണ് വാക്‌സിൻ നൽകിയത്.

മറ്റു രോഗം ഉള്ളവർ, കിടപ്പിലായവർ തുടങ്ങി വാക്‌സിൻ സ്വീകരിക്കാൻ ബുദ്ധിമുട്ട് ഉള്ളവർ ഒഴികെയുള്ള എല്ലാവർക്കും വാക്‌സിൻ നൽകിയതായി പഞ്ചായത്ത് പ്രസിഡണ്ട് കെ ബിനുമോൾ അറിയിച്ചു. പഞ്ചായത്ത് പരിധിയിൽ ഇന്നലെമാത്രം ഈ വിഭാഗത്തിലുള്ള 898 പേരാണ് വാക്‌സിൻ സ്വീകരിച്ചത്.

അതേസമയം, പഞ്ചായത്തിൽ വാക്‌സിനേഷൻ നടപടികൾ ഊർജിതമാക്കുമെന്നും പ്രസിഡണ്ട് അറിയിച്ചു. ഓൺലൈൻ വഴിയാണ് കോങ്ങാട് പഞ്ചായത്തിന്റെ നേട്ടം പ്രസിഡണ്ട് പ്രഖ്യാപിച്ചത്.

Read Also: റേഞ്ച് കിട്ടാൻ മരത്തിൽ കയറിയ വിദ്യാർഥി വീണ സംഭവം; ഒറ്റപ്പെട്ടതല്ലെന്ന് കെഎസ്‌യു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE