പള്ളികളിലെ കുമ്പസാരം നിരോധിക്കണം; ഹരജി സുപ്രീം കോടതിയില്‍

By Staff Reporter, Malabar News
MALABARNEWS-SUPREME
Supreme Court Of India
Ajwa Travels

ന്യൂഡെല്‍ഹി: ക്രിസ്‌ത്യൻ പള്ളികളിലെ കുമ്പസാരം നിരോധിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി. മലങ്കര സഭക്ക് കീഴിലെ ആരാധനാലയങ്ങളില്‍ കുമ്പസാരം പൂര്‍ണമായും നിരോധിക്കണം എന്നാണ് ഹരജിയിലെ ആവശ്യം. മലങ്കര സഭയിലെ രണ്ട് വിശ്വാസികള്‍ തന്നെയാണ് ഹരജി സമര്‍പ്പിച്ചത്.

കുമ്പസാര രഹസ്യങ്ങള്‍ വെളുപ്പെടുത്താന്‍ പാടില്ലെന്ന് ഇരിക്കെ ചില വൈദികര്‍ അത് മറ്റു രീതിയില്‍ ദുരുപയോഗം ചെയ്യുന്നു എന്നാണ് ഹരജിക്കാര്‍ ആരോപിക്കുന്നത്. സ്‍ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാനും ശാരീരികമായി കീഴ്പ്പെടുത്താനും പുരോഹിതന്‍മാര്‍ ഉപയോഗിക്കുന്നു.

ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനും കുമ്പസാര രഹസ്യങ്ങള്‍ മറയാക്കുന്നു. സ്വകാര്യത എന്ന മൗലിക അവകാശത്തിന്റെ ലംഘനമാണ് കുമ്പസാരം എന്നും ഹരജിയില്‍ പറയുന്നു. അതിനാൽ കുമ്പസാരം നിരോധിക്കണമെന്നാണ് ആവശ്യം.

Read Also: ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE