മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസിന്റെ  കളക്‌ടറേറ്റ് മാർച്ച് ഇന്ന്

By Trainee Reporter, Malabar News
Congress
Representational Image
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് കളക്‌ടറേറ്റുകളിലേക്ക്‌ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. സംസ്‌ഥാനതല ഉൽഘാടനം സെക്രട്ടറിയേറ്റിന് മുന്നിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി നിർവഹിക്കും.

എറണാകുളത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ആലപ്പുഴയിൽ രമേശ് ചെന്നിത്തല, കൊല്ലത്ത് കെ മുരളീധരൻ, കാസർഗോട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ, കണ്ണൂരിൽ എം ലിജു, കോഴിക്കോട് വിപി സജീന്ദ്രൻ, മലപ്പുറത്ത് പിസി വിഷ്‌ണുനാഥ്‌, വയനാട്ടിൽ ടി സിദ്ദിഖ്, തൃശൂരിൽ ബെന്നി ബെഹനാൻ എന്നിവർ ഉൽഘാടനം ചെയ്യും.

പാലക്കാട് വികെ ശ്രീകണ്‌ഠൻ, പത്തനംതിട്ടയിൽ വിടി ബൽറാം, ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് എംപി തുടങ്ങിയവരും മാർച്ച് ഉൽഘാടനം ചെയ്യും. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.

Most Read: സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് ഇന്ന്; സ്വപ്‌നയുടെ ആരോപണം ചർച്ചയാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE