നിർമാണ മേഖലയിലെ പ്രതിസന്ധി; എട്ടിന് കളക്‌ടറേറ്റ് മാർച്ചും ധർണയും

By Trainee Reporter, Malabar News
KASARGOD COLLECTORATE MARCH
Ajwa Travels

കാസർഗോഡ്: നിർമാണ മേഖലയിലെ പ്രതിസന്ധിയെ തുടർന്ന് സിഐടിയുടെ നേതൃത്വത്തിൽ എട്ടാം തീയതി കാസർഗോഡ് കളക്‌ടറേറ്റിലേക്ക് മാർച്ചും ധർണയും നടക്കും. ഇതുമായി ബന്ധപ്പെട്ട് പോലീസ് സൂപ്രണ്ട്, ജിയോളജി മേധാവി എന്നിവർക്ക് നിവേദനം നൽകും. എട്ടാം തീയതി രാവിലെ പത്ത് മണിക്കാണ് ധർണ നടത്തുക.

കോവിഡ് മഹാമാരിയെ തുടർന്ന് നിർമാണ മേഖല പ്രതിസന്ധിയിൽ തുടരുകയാണ്. കമ്പി, സിമന്റ്, എന്നിവയുടെ ക്രമാതീതമായ വിലക്കയറ്റവും മണൽ, കരിങ്കൽ, ചെങ്കല്ല് എന്നിവയുടെ ദൗർലഭ്യവും മേഖലയെ കൂടുതൽ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. ചെങ്കല്ല്, കരിങ്കൽ ഖനനം റവന്യൂ, പോലീസ് അധികൃതർ തടയുന്നതാണ് പ്രതിസന്ധിക്ക് കാരണം.

കൂടാതെ, വാഹനങ്ങൾ പിടിച്ചെടുക്കൽ, അമിതമായ പിഴ ഈടാക്കൽ എന്നിവയും തുടരുന്നു. റോയൽറ്റി അടച്ചു ഖനനം നടത്തുന്നവരോടും അനുകൂലമായ നിലപാടല്ല ഉദ്യോഗസ്‌ഥർ സ്വീകരിക്കുന്നത്. നിയമപരമായ ഖനനം ഉറപ്പാക്കുന്നതിന് പകരം മാഫിയ സംഘങ്ങൾക്ക് അവസരം ഒരുക്കുകയാണ് അധികാരികൾ എന്നും വിമർശനം ഉണ്ട്. സർക്കാരിന്റെ വ്യവസായ തൊഴിൽ പോലീസ് നയത്തിന് അനുസൃതമായ നിലപാട് ഉദ്യോഗസ്‌ഥർ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് സിഐടിയു പ്രതിഷേധ മാർച്ച് നടത്തുന്നത്.

Most Read: 1,707 അധ്യാപകരും അനധ്യാപകരും വാക്‌സിൻ എടുത്തില്ല; കണക്കുകൾ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE