1,707 അധ്യാപകരും അനധ്യാപകരും വാക്‌സിൻ എടുത്തില്ല; കണക്കുകൾ പുറത്ത്

By Team Member, Malabar News
1707 Teachers Are Not Vaccinated In Kerala Yet
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും കണക്കുകൾ പുറത്തുവിട്ട് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. 1,707 അധ്യാപകരും അനധ്യാപകരുമാണ് സംസ്‌ഥാനത്ത് ഇനിയും കോവിഡ് വാക്‌സിൻ സ്വീകരിക്കാനുള്ളത്. ഏറ്റവും കൂടുതൽ അധ്യാപകർ വാക്‌സിൻ സ്വീകരിക്കാനുള്ളത് മലപ്പുറം ജില്ലയിലാണ്.

വാക്‌സിനെടുക്കാത്തവരിൽ 1066 പേർ എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ അധ്യാപകരാണ്. ഈ വിഭാഗത്തിലെ 189 അനധ്യാപകരും വാക്‌സിൻ എടുത്തിട്ടില്ല. ഹയർ സെക്കൻഡറി വിഭാഗത്തിൽ 200 അധ്യാപകരും, 23 അനധ്യാപകരും ഇതുവരെ വാക്‌സിൻ സ്വീകരിച്ചിട്ടില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. വിഎച്ച്എസ്ഇയിൽ 229 അധ്യാപകർ വാക്‌സിനെടുത്തിട്ടില്ല. എന്നാൽ എല്ലാ അനധ്യാപകരും വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു.

കുട്ടികളുടെ ആരോഗ്യത്തിനാണ് ആദ്യ പരിഗണന നൽകുന്നതെന്നും, അതിന്റെ ഭാഗമായാണ് വാക്‌സിനേഷന് പ്രാധാന്യം നൽകുന്നതെന്നും മന്ത്രി വ്യക്‌തമാക്കി. ആദ്യം പുറത്തു വന്ന കണക്കുകൾ പ്രകാരം 5000ത്തോളം അധ്യാപകർ വാക്‌സിൻ എടുക്കാൻ ഉണ്ടായിരുന്നു. എന്നാൽ സർക്കാർ ആവശ്യപ്പെട്ടതോടെ പലരും വാക്‌സിൻ എടുക്കുകയായിരുന്നു. ഇതാണ് കണക്കുകൾ കുറയാൻ കാരണമായത്. വാക്‌സിൻ എടുക്കാത്ത അധ്യാപകരോട് കാരണം ചോദിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും മന്ത്രി അറിയിച്ചു.

Read also: സൈജുവിനൊപ്പം ഡിജെ പാർട്ടി; 17 പേർക്കെതിരെ കേസെടുത്ത് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE