കോവിഡ് 19; കൂടുതല്‍ സംസ്ഥാനങ്ങളിലും ആക്റ്റീവ് കേസുകള്‍ കുറയുന്നു

By Staff Reporter, Malabar News
more than 6 million people affected covid in india
Representational Image
Ajwa Travels

ന്യൂ ഡെല്‍ഹി: രാജ്യത്തെ 25-ലധികം സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും ആക്റ്റീവ് കോവിഡ് കേസുകള്‍ കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ട്വിറ്ററിലൂടെ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് രോഗമുക്തി നിരക്ക് വര്‍ദ്ധിക്കുന്നത് ആക്റ്റീവ് കേസുകള്‍ കുറയാന്‍ കാരണമാകുന്നു എന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ദിവസേന രോഗബാധ കണ്ടെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും രോഗ മുക്തി നിരക്ക് കൂടുന്നതാണ് ഏക ആശ്വാസം. രാജ്യത്തെ ആകെ ആക്റ്റീവ് കേസുകളില്‍ 76.62 ശതമാനവും 10 സംസ്ഥാനങ്ങളില്‍ നിന്നുള്ളത് മാത്രമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് മഹാരാഷ്‌ട്രയിലാണ്, 2.5 ലക്ഷം. രാജ്യത്തെ ആകെ രോഗബാധ 64 ലക്ഷം കടന്നു.

Read Also: റഷ്യന്‍ വാക്‌സിൻ പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ അനുമതി തേടി ഡോ.റെഡ്ഡീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE