കോവിഡ്; ജില്ലയിൽ 13 പേർക്ക് രോഗമുക്തി, രോഗബാധ 15, സമ്പർക്ക രോഗികൾ 12

By Desk Reporter, Malabar News
covid Wayanad_2020 Aug 18
Representational Image
Ajwa Travels

വയനാട്: ജില്ലയിൽ 15 പേർക്ക് കൂടി തിങ്കളാഴ്ച കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ 12 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്നെത്തിയ ഒരാൾക്കും കർണാടകയിൽ നിന്നെത്തിയ രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1146 ആയി. 13 പേർ തിങ്കളാഴ്ച രോഗമുക്തിയും നേടി.

ദുബായിൽ നിന്നു വന്ന പടിഞ്ഞാറത്തറ സ്വദേശി (51), ആഗസ്റ്റ് 13ന് ബെംഗളൂരുവിൽ നിന്നെത്തിയ ആറാട്ടുതറ സ്വദേശി (31), 15ന് കർണാടകയി നിന്നു വന്ന ഗുണ്ടൽപേട്ട സ്വദേശി (28), വാളാട് സമ്പർക്കത്തിലുള്ള 4 വാളാട് സ്വദേശികൾ (പുരുഷന്മാർ- 29, 22, സ്ത്രീ- 30, കുട്ടി- 3), ഒരു വാരാമ്പറ്റ സ്വദേശി (20), പടിഞ്ഞാറത്തറ സമ്പർക്കത്തിലുള്ള 3 മുണ്ടക്കുറ്റി സ്വദേശികൾ, (സ്ത്രീ- 26, കുട്ടികൾ- 8, 3), അഞ്ചാംമൈൽ സമ്പർക്കപ്പട്ടികയിലുള്ള കാട്ടിക്കുളം സ്വദേശികൾ (26, 31), മേപ്പാടി സമ്പർക്കപ്പട്ടികയിലുള്ള ചൂരൽമല സ്വദേശിയായ ആൺകുട്ടി (12), കോഴിക്കോട് മെഡിക്കൽ കോളേജ് ജീവനക്കാരിയുടെ ഭർത്താവ്- പനമരം സ്വദേശി (36) എന്നിവർക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇവർക്ക് ചികിത്സ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

ജില്ലയിൽ 321 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 308 പേർ ജില്ലയിലും 13 പേർ ഇതര ജില്ലകളിലും ആണ് ചികിത്സയിൽ കഴിയുന്നത്. ചികിത്സക്കിടെ അഞ്ചു പേർ മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE