സംസ്‌ഥാനത്ത് ആരോഗ്യ പ്രവർത്തകരിൽ കോവിഡ് വ്യാപനം ഉയരുന്നു; ഇന്ന് 114 പേർക്ക്

By Team Member, Malabar News
health workers
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് പ്രതിദിനം രോഗബാധിതരാകുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിൽ ഉയർച്ച തുടരുന്നു. 114 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത് നിലവിൽ ആരോഗ്യ പ്രവർത്തകരുടെ കുറവ് പ്രതിസന്ധി സൃഷ്‌ടിക്കുന്ന സാഹചര്യത്തിൽ അവർക്കിടയിലെ രോഗവ്യാപനം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

ക​ണ്ണൂ​ര്‍ 45, എ​റ​ണാ​കു​ളം 14, തി​രു​വ​ന​ന്ത​പു​രം 12, കാ​സ​ര്‍​ഗോ​ഡ് 11, തൃ​ശൂ​ര്‍ 9, വയനാ​ട് 7, കൊ​ല്ലം, പാ​ല​ക്കാ​ട് 5 വീ​തം, പ​ത്ത​നം​തി​ട്ട 4, മ​ല​പ്പു​റം 2 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കിടയിലെ രോഗവ്യാപനം. അതേസമയം സംസ്‌ഥാനത്ത് ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 27,847 പേർക്കാണ് ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ 65 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌.

Read also : ഇസ്രയേൽ ഫലസ്‌തീനിൽ നടത്തുന്ന ക്രൂരത അവസാനിപ്പിക്കണം; കാന്തപുരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE