രാജ്യത്ത് കോവിഡ് ബാധിതര്‍ 40 ലക്ഷം കടന്നു; മരണം 69,561

By Team Member, Malabar News
Malabarnews_covid in india
Representational image
Ajwa Travels

ന്യൂഡെല്‍ഹി : പ്രതിദിന കണക്കുകളില്‍ കുതിച്ചുയര്‍ന്ന് ഇന്ത്യയിലെ കോവിഡ് കണക്കുകള്‍. തുടര്‍ച്ചയായി എണ്‍പതിനായിരത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകള്‍ ഇന്നലെയും തുടര്‍ന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 86,432 ആളുകള്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 40 ലക്ഷം കടന്നു. ഇതുവരെ 40,23,179 ആളുകള്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് കേസുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ബ്രസീലുമായി ഇന്ത്യക്ക് ഒരു ലക്ഷത്തില്‍ താഴെ കേസുകളുടെ വ്യത്യാസം മാത്രമേ ഉള്ളൂവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 8,46,395 ആളുകളാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം 1089 ആളുകളാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു മരിച്ചവരുടെ എണ്ണം 69,561 ആയി ഉയര്‍ന്നു.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വലിയ രീതിയിലാണ് ഇവിടെ ഉയരുന്നത്. 19,218 ആളുകളാണ് കഴിഞ്ഞ ദിവസം മാത്രം ഇവിടെ രോഗബാധിതരായത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയില്‍ ഇരിക്കുന്നവരുടെ എണ്ണം 2.11 ലക്ഷം ആയി ഉയര്‍ന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ചികിത്സയിലിരിക്കുന്നതും മഹാരാഷ്ട്രയിലാണ്. ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ ദിവസം 10,776 പേര്‍ക്കും കര്‍ണാടകയില്‍ 9280 പേര്‍ക്കും തമിഴ്നാട്ടില്‍ 5976 പേര്‍ക്കും തെലങ്കാനയില്‍ 2478 പേര്‍ക്കുമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ രോഗികള്‍ ചികിത്സയില്‍ ഉള്ളതില്‍ രണ്ടാമത് നില്‍ക്കുന്ന സംസ്ഥാനം ആന്ധ്രാപ്രദേശാണ്. 1,02,067 ആളുകളാണ് ആന്ധ്രാപ്രദേശില്‍ നിലവില്‍ ചികിത്സയിലുള്ളത്. ഒപ്പം തന്നെ ഡെല്‍ഹിയിലും ജമ്മുകശ്മീരിലും രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE