കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബീച്ചിലടക്കം നിയന്ത്രണം ഏർപ്പെടുത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. കൂടാതെ പൊതുയോഗങ്ങൾ പാടില്ലെന്നും, ബസുകളിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും അധികൃതർ വ്യക്‌തമാക്കി. പൊതു ഇടങ്ങളിൽ ആൾക്കൂട്ടം ഉണ്ടാക്കുന്നവർക്ക് എതിരെയും കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
നഗരത്തിലടക്കം പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പിനോട് ആവശ്യപ്പെടും. ഒപ്പം തന്നെ പരിശോധനക്കായി കൂടുതൽ സെക്‌ടറൽ മജിസ്‌ട്രേറ്റുമാരെ നിയോഗിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. കൂടാതെ ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലുള്ള കോവിഡ് രോഗികളില്‍ 38 പേർക്ക് ഒമൈക്രോൺ സാധ്യത സ്‌ഥിരീകരിച്ചത് സമൂഹ വ്യാപനം തുടങ്ങിയെന്നതിന് തെളിവാണെന്നും ഡോക്‌ടർമാർ അറിയിച്ചു.
51 സാംപിളുകൾ പരിശോധിച്ചതിൽ നിന്നാണ് 38 പേർക്ക് ഒമൈക്രോൺ സാനിധ്യം കണ്ടെത്തിയത്. ഇത് സമൂഹ വ്യാപന ആശങ്ക ശക്‌തമാകുന്നുണ്ട്. അതേസമയം തന്നെ സംസ്‌ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, കോട്ടയം എന്നീ ജില്ലകളിലാണ് നിലവിൽ രോഗവ്യാപനം രൂക്ഷമായി തുടരുന്നത്.
Read also: സ്‌കൂളുകളിൽ വാക്‌സിനേഷൻ; രക്ഷിതാക്കളുടെ സമ്മതം അനിവാര്യം