47 ജീവനക്കാര്‍ക്ക് കോവിഡ്; ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ കോവിഡ് ക്ലസ്റ്റര്‍

By Team Member, Malabar News
Malabarnews_alathoor
Representational image
Ajwa Travels

പാലക്കാട് : പാലക്കാട് ജില്ലയിലെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ 7 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 47 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ എല്ലാ വിഭാഗം ജീവനക്കാരിലേക്കും രോഗവ്യാപനം ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ഒരു ആശുപത്രിയില്‍ ഇത്രയധികം ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ നാല് പേര്‍ക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചു. ഇവരുമായുള്ള സമ്പര്‍ക്കമാണ് ജീവനക്കാര്‍ക്ക് രോഗബാധ ഉണ്ടാകാനുള്ള കാരണമെന്നാണ് നിഗമനം. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഒരു ഗര്‍ഭിണിക്കും, റിമാന്‍ഡ് ചെയ്ത പ്രതിക്കും, ശസ്ത്രക്രിയക്ക് വിധേയനായ ഒരു രോഗിക്കും, പനിക്ക് ചികിത്സ തേടിയെത്തിയ ഒരു വ്യക്തിക്കുമാണ് പിന്നീട് കോവിഡ് സ്ഥിരീകരിച്ചത്.

ആലത്തൂരില്‍ ഉണ്ടായ രോഗവ്യാപനം ഇന്‍സ്റ്റിറ്റിയൂഷണല്‍ കോവിഡ് ക്ലസ്റ്റര്‍ ആണെന്ന് ആരോഗ്യവകുപ്പ്. ജില്ലയില്‍ ആദ്യമായാണ് ഇത് സ്ഥിരീകരിക്കുന്നത്. ആശുപത്രിയില്‍ ആദ്യഘട്ട പരിശോധനയില്‍ അഞ്ച് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 47 ജീവനക്കാര്‍ക്ക് കൂടി രോഗം സ്ഥിരീകരിക്കുകയായിരുന്നു. കോവിഡ് പോസിറ്റീവ് ആയ ഭൂരിഭാഗം പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ല.

കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചിട്ടും ഇത്രയധികം ജീവനക്കാര്‍ക്ക് രോഗബാധ ഉണ്ടായതെങ്ങനെയെന്ന കാര്യത്തില്‍ ആരോഗ്യവകുപ്പ് കൃത്യമായ പരിശോധന നടത്തുമെന്ന് അറിയിച്ചു. പ്രാഥമിക പരിശോധനയില്‍ വീഴ്ച കണ്ടെത്താനായിട്ടില്ല. ഒരു ആശുപത്രിയില്‍ തന്നെ ഇത്രയധികം ജീവനക്കാര്‍ക്ക് രോഗബാധയുണ്ടായത് ഗൗരവമായ പ്രശ്‌നമായി ആരോഗ്യവകുപ്പ് കാണുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE