കരിപ്പൂര്‍ വിമാനാപകടം ; 53 രക്ഷാപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

By Team Member, Malabar News
Malabarnews_plane crash
Representational image
Ajwa Travels

കരിപ്പൂര്‍ : കരിപ്പൂരില്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍, അഗ്‌നിശമന വിഭാഗം ജീവനക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

രക്ഷാപ്രവര്‍ത്തനം നടത്തിയ 1017 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്. ഇതില്‍ 877 പേരുടെ ഫലമാണ് ഇപ്പോള്‍ പുറത്തു വന്നത്. ഇവരിലാണ് 53 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മലപ്പുറം ജില്ലാ കളക്ടര്‍, അസിസ്റ്റന്റ് കളക്ടര്‍, സബ് കളക്ടര്‍, എഎസ്പി തുടങ്ങിയവര്‍ക്ക് നേരത്തെ തന്നെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വിമാനത്താവളം സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉള്‍പ്പെടെ എട്ട് മന്ത്രിമാര്‍ സ്വയം നിരീക്ഷണത്തില്‍ പോയിരുന്നു. അവരുടെ പരിശോധനഫലം നെഗറ്റീവ് ആയി സ്ഥിരീകരിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് 7 നാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടം ഉണ്ടായത്. ദുബായ് – കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്‌പ്രെസ്സ് വിമാനം ലാന്‍ഡിങ്ങിനിടെ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ പൈലറ്റ് ഉള്‍പ്പെടെ 19 പേര്‍ മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE