ഷാനിമോള്‍ ഉസ്‌മാന് കോവിഡ് സ്‌ഥിരീകരിച്ചു

By Syndicated , Malabar News
Shanimol usman_Malabar news
Ajwa Travels

ആലപ്പുഴ: അരൂര്‍ എംഎല്‍എ ഷാനിമോള്‍ ഉസ്‌മാന് കോവിഡ്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ഷാനിമോള്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ആലപ്പുഴ ഡിസിസി പ്രസിഡണ്ട് അടക്കം മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രോഗം സ്‌ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എക്കും വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ആലപ്പുഴ ഡിസിസി ഓഫീസില്‍ കഴിഞ്ഞ ദിവസം നടന്ന സ്‌ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലും ഷാനിമോള്‍ ഉസ്‌മാന്‍ പങ്കെടുത്തിരുന്നു.

Read also: സ്വപ്‌നാ സുരേഷിന്റെ ശബ്‌ദ രേഖ; നിയമോപദേശത്തിന് ശേഷം നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE