രാജ്യത്ത് കോവിഡ് മുക്‌തര്‍ 68 ലക്ഷത്തിലേക്ക്; പ്രതിദിന രോഗബാധിതർ കുറയുന്നു

By Team Member, Malabar News
Malabarnews_covid in india
Representational image
Ajwa Travels

ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരായ ആളുകളുടെ എണ്ണം 76 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 54,044 ആളുകള്‍ക്കാണ് പുതുതായി രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 76,51,107 ആയി ഉയര്‍ന്നു. കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണത്തിൽ രാജ്യത്ത് കുറവ് ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്ത് 717 ആളുകളുടെ മരണം കൂടി കോവിഡ് മൂലം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ച ആളുകളുടെ എണ്ണം 1,15,914 ആയി.

കഴിഞ്ഞ ദിവസം രാജ്യത്ത് രോഗമുക്‌തി നേടിയ ആളുകളുടെ എണ്ണം 61,775 ആണ്. രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരില്‍ 67,95,103 ആളുകളും രോഗ മുക്‌തരായിട്ടുണ്ട്. 88.63 ശതമാനമാണ് നിലവില്‍ രാജ്യത്തെ രോഗ മുക്‌തി നിരക്ക്. രോഗ മുക്‌തരാകുന്ന ആളുകളുടെ എണ്ണത്തിൽവര്‍ധന തുടരുന്നത് ആശ്വാസം പകരുന്നുണ്ട്. രാജ്യത്ത് നിലവില്‍ ചികില്‍സയില്‍ തുടരുന്ന ആളുകളുടെ എണ്ണം 7,40,090 ആണ്.

ഐസിഎംആറിന്റെ റിപ്പോര്‍ട്ട് പ്രകാരം കോവിഡ് മുക്‌തരായ ആളുകളുടെ ശരീരത്തില്‍ ആന്റിബോഡി അഞ്ച് മാസത്തില്‍ താഴെ മാത്രമാണ് നിലനില്‍ക്കുന്നത്. അതിനാല്‍ തന്നെ രോഗം ഭേദമായ ആളുകള്‍ക്ക് ഈ കാലയളവിന് ശേഷം വീണ്ടും രോഗം സ്‌ഥിരീകരിക്കാനുള്ള സാധ്യത കൂടുതലാണ്. അത്തരത്തില്‍ വീണ്ടും രോഗം സ്‌ഥിരീകരിക്കുന്നത് ഒഴിവാക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും ഐസിഎംആര്‍ വ്യക്‌തമാക്കി.

Read also : ഇന്ത്യയുടെ ആദ്യ വ്യോമസേനാ ഉദ്യോഗസ്‌ഥ അന്തരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE