600ഓളം പോലീസുകാർക്ക് കോവിഡ്; സംസ്‌ഥാനത്ത് പ്രതിസന്ധി രൂക്ഷം

By Team Member, Malabar News
Covid Spread Increased In Police Department In Kerala
Ajwa Travels

തിരുവനന്തപുരം: പോലീസ് സേനയിൽ കോവിഡ് വ്യാപിക്കുന്നത് സംസ്‌ഥാനത്ത് പ്രതിസന്ധി സൃഷ്‌ടിക്കുന്നു. കഴിഞ്ഞ 2 ആഴ്‌ചക്കിടെ 600ഓളം പോലീസുകാർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ സംസ്‌ഥാനത്തെ 30ഓളം പോലീസ് സ്‌റ്റേഷനുകളുടെ പ്രവർത്തനവും പ്രതിസന്ധിയിലായി.

സംസ്‌ഥാനത്ത് നിലവിൽ ഗുണ്ടാവിളയാട്ടവും ക്രമസമാധാന പ്രശ്‌നങ്ങളും സജീവമാണ്. ഇതിനൊപ്പം തന്നെ കോവിഡ് പ്രതിരോധത്തിനും പോലീസ് ഉദ്യോഗസ്‌ഥർ രംഗത്തിറങ്ങണം. ഡ്യൂട്ടി ക്രമീകരണവും, പ്രതിരോധ സംവിധാനങ്ങളും ഏർപ്പെടുത്താത്തത് രോഗവ്യാപനം ഉയരാൻ കാരണമായെന്നും ആക്ഷേപം ഉയരുന്നുണ്ട്.

610 പോലീസ് ഉദ്യോഗസ്‌ഥരാണ് സംസ്‌ഥാനത്ത് ഇതുവരെ രോഗബാധിതരായത്. ഇതിൽ 80 പേർ രോഗമുക്‌തരായെങ്കിലും, 530 പേർ ഇപ്പോഴും ചികിൽസയിലാണ്. ഇതിനൊപ്പം ബന്ധുക്കൾക്കും മറ്റും രോഗം വന്ന് നിരീക്ഷണത്തിൽ കഴിയുന്ന പോലീസ് ഉദ്യോഗസ്‌ഥർ വേറെയുമുണ്ട്. സംസ്‌ഥാനത്താകെ മുപ്പതോളം സ്‌റ്റേഷനുകളിൽ അഞ്ചിലേറെപ്പേർ ഒരുമിച്ച് രോഗികളായത് പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് പ്രതിസന്ധി ഏറ്റവും രൂക്ഷം.

Read also: ‘നീതിക്ക് വേണ്ടിയാണ് പോരാട്ടം’; ഒറ്റക്ക് മൽസരിക്കുമെന്ന് ചന്ദ്രശേഖർ ആസാദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE