പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്‌ഥരില്‍ 23 പേര്‍ക്ക് കോവിഡ്

By Syndicated , Malabar News
Narendra modi security_Malabar news
Ajwa Travels

നര്‍മ്മദ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിന് മുന്നോടിയായി നിയോഗിച്ച സുരക്ഷാ ഉദ്യോഗസ്‌ഥരില്‍ 23 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. മോദിയുടെ സന്ദര്‍ശനത്തിന് ഒരു ദിവസം മുമ്പ് പോലീസുകാരില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. വെള്ളിയും ശനിയും നര്‍മ്മദ ജില്ലയിലെ കേവാഡിയയിലേക്കും സ്‌റ്റാച്യൂ ഓഫ് യൂണിറ്റിയിലേക്കും മോദി സന്ദര്‍ശനം നടത്തുന്നുണ്ട്.

ഇവിടേക്കായി അയ്യായിരത്തോളം പൊലീസുകാരെയും സംസ്‌ഥാന റിസര്‍വ് പൊലീസ് (എസ്ആര്‍പി) ഉദ്യോഗസ്‌ഥരെയും വിന്യസിച്ചിരുന്നു. മുന്‍കരുതല്‍ നടപടിയെന്നോണം നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്‌ഥര്‍ക്ക് രോഗം സ്‌ഥിരീകരിച്ചത്. 3,651 പൊലീസ് ഉദ്യോഗസ്‌ഥരില്‍ നടത്തിയ പരിശോധനയില്‍ 23 പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തി. സ്‌റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപത്തായി വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയുമായി 17 പദ്ധതികളാണ് മോദി ഉൽഘാടനം ചെയ്യുന്നത്.

Read more : എയര്‍ ഇന്ത്യ സ്വന്തമാക്കാന്‍ ടാറ്റ ഗ്രൂപ്പ്; മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE