1304 പേർക്ക് രോഗമുക്തി; ഇന്ന് കോവിഡ് ബാധ 1569 കടന്നു

By Desk Reporter, Malabar News
Kerala covid_2020 Aug 14
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1304പേർക്ക്‌ രോഗമുക്തി, തുടർച്ചയായി രണ്ടാം ദിവസവും രോഗബാധ 1500 കടന്നു . 1569 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 1354 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത് .ഇവരിൽ 86 പേരുടെ ഉറവിടം വ്യക്തമല്ല. 10 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു . ഇതോടെ ആകെ മരണം 139 ആയി.

വിദേശത്ത് നിന്നും എത്തിയ 56 പേർക്കും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 132 പേർക്കും, 27 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചു .

ആഗസ്റ്റ് 10ന് മരണമടഞ്ഞ തിരുവനന്തപുരം കടുങ്ങനല്ലൂര്‍ സ്വദേശിനി ലക്ഷ്മി (74), തിരുവനന്തപുരം വള്ളക്കടവ് സ്വാദേശിനി നിർമല (65), തിരുവനന്തപുരം വിതുര സ്വദേശിനി ഷേർളി (62), ആഗസ്റ്റ്‌ 11ന് മരണമടഞ്ഞ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മൊയ്ദുപ്പ (82), തിരുവനന്തപുരം സ്വദേശിനി ലളിത (70), തിരുവനന്തപുരം മാധവപുരം സ്വദേശി സുരേന്ദ്രൻ (60), ആഗസ്റ്റ്‌ 12ന് മരണമടഞ്ഞ എറണാകുളം നോർത്ത് പരവൂർ സ്വദേശി തങ്കപ്പൻ (70), ആഗസ്റ്റ്‌ 14ന് മരണമടഞ്ഞ തിരുവനന്തപുരം പൗണ്ട്കടവ് സ്വദേശി സ്റ്റാൻസിലാസ്‌ (80), ആഗസ്റ്റ്‌ 8ന് മരണമടഞ്ഞ തൃശൂർ അരിമ്പൂർ സ്വദേശി ജോർജ് (65), ആഗസ്റ്റ്‌ 9ന് മരണമടഞ്ഞ റുഖിയ (60) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ :

തിരുവനന്തപുരം – 310
കൊല്ലം – 75
പത്തനംതിട്ട – 40
ഇടുക്കി – 58
ആലപ്പുഴ – 113
കോട്ടയം – 101
എറണാകുളം – 114
തൃശൂർ – 80
പാലക്കാട്‌ – 180
മലപ്പുറം – 198
കോഴിക്കോട് – 99
വയനാട് – 57
കണ്ണൂർ – 95
കാസർഗോഡ് – 49

ഇതുവരെ രോഗം സ്ഥിരീകരിച്ചത് 41277 പേർക്കാണ്, ഇതിൽ 26992 പേർ രോഗമുക്തി നേടി. 14285 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 31738 സാമ്പിളുകൾ പരിശോധനക്കയച്ചു.

1, 55, 025 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്, ഇതിൽ 12374 പേർ ആശുപത്രികളിലാണ്, ഇന്ന് മാത്രം 1479 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ ഹോട്സ്പോട്ടുകളുടെ എണ്ണം 562 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE