മസ്‍കറ്റ്: 45 വയസും അതിന് മുകളിലും പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിൻ ഞാറാഴ്‌ച മുതൽ നൽകിത്തുടങ്ങുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രധാന വാക്‌സിനേഷൻ കേന്ദ്രമായ ഒമാൻ കൺവെൻഷൻ ആന്റ് എക്‌സിബിഷൻ സെന്ററിലായിരിക്കും കുത്തിവെപ്പ് ക്യാംപയിൻ നടക്കുകയെന്നും മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു.
പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്‌ക്ക് 2 മണി വരെയും വൈകുന്നേരം മൂന്ന് മണി മുതൽ വൈകുന്നേരം 9 മണി വരെയുമാകും വാക്‌സിനേഷൻ. ഇതിനുപുറമെ വാരാന്ത്യ ദിനങ്ങളായ വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയും രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയും ക്യാംപ് പ്രവർത്തിക്കും.
വലിയ അളവിൽ സ്വദേശികളെയും രാജ്യത്തെ സ്‌ഥിര താമസക്കാരെയും പ്രതിദിനം ഉൾക്കൊള്ളുവാൻ ഈ കേന്ദ്രത്തിനു കഴിയുമെന്നും മന്ത്രാലയം അറിയിപ്പിൽ വ്യക്‌തമാക്കി. കൂടാതെ വാക്‌സിനേഷൻ സംബന്ധമായ രജിസ്‌ട്രേഷനുകൾക്ക് മന്ത്രാലയത്തിന്റെ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും പ്രസ്‌താവനയിൽ നിർദ്ദേശമുണ്ട്.
Most Read: രാജീവ് ഗാന്ധി വധക്കേസ്; പ്രതികൾക്ക് ദീർഘകാല പരോൾ നൽകാൻ നീക്കവുമായി തമിഴ്‌നാട് സർക്കാർ