ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതികൾക്ക് ദീർഘകാല പരോൾ അനുവദിക്കാനുള്ള നിർണായക നീക്കവുമായി തമിഴ്‌നാട് സർക്കാർ. ഇതു സംബന്ധിച്ച് നിയമ വിദഗ്‌ധരുമായി ഡിഎംകെ സർക്കാർ ചർച്ചകൾ നടത്തി.
നേരത്തെ കേസിലെ പ്രതികളുടെ മോചനത്തിന് സർക്കാർ ശുപാർശ ചെയ്‌തിരുന്നു. എന്നാൽ ഇതുവരേയും ഗവർണർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ഗവർണറുടെ തീരുമാനം നീളുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് സർക്കാരിന്റെ പുതിയ നീക്കം. ഡെൽഹിയിലെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെടും.
രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കണമെന്ന് നേരത്തെ സ്‌റ്റാലിൻ ആവശ്യപ്പെട്ടിരുന്നു. തമിഴ്‌നാട് സർക്കാരിന്റെ ശുപാർശയിൽ തീരുമാനം വൈകുന്നത് മനുഷ്യത്വമില്ലായ്‌മ ആണെന്ന് സ്‌റ്റാലിൻ അഭിപ്രായപ്പെട്ടു.
ഇക്കാര്യം ചൂണ്ടിക്കാട്ടി സ്‌റ്റാലിൻ നേരത്തെ രാഷ്‌ട്രപതിക്ക് കത്തയച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടായി പ്രതികൾ അനുഭവിക്കുന്നത് സമാനതകളില്ലാത്ത വേദനയും ദുരിതവുമാണ്. അടിയന്തരമായി 7 പ്രതികളെയും മോചിപ്പിക്കണം. അതാണ് തമിഴ്‌നാട്ടിലെ ജനങ്ങളുടെ ആഗ്രഹമെന്നും കത്തിൽ സ്‌റ്റാലിൻ ആവശ്യപ്പെട്ടിരുന്നു.
Kerala News: കൊച്ചി ഫ്ളാറ്റ് പീഡനം; പ്രതികളിൽ ഒരാൾക്ക് കോവിഡ്; രണ്ടുപേർ നിരീക്ഷണത്തിൽ