വാഷിംഗ്ടണ്‍ ഡിസി: കോവിഡ് പ്രതിരോധ വാക്‌സിന്‍ ആഴ്‌ചകള്‍ക്കുള്ളില്‍ തയാറാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കൂടിയായ ട്രംപ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ജോ ബൈഡനുമായുള്ള ആദ്യ സംവാദത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ട്രംപിന്റെ വാക്കുകളില്‍ വിശ്വാസമില്ലെന്ന് ബൈഡനും തിരിച്ചടിച്ചു.
കോവിഡിനെ നേരിടാന്‍ തന്റെ ഭരണകൂടം കൈക്കൊണ്ട നടപടികള്‍ ശ്ലാഘനീയമാണെന്ന് ലക്ഷക്കണക്കിന് ആളുകള്‍ വിലയിരുത്തിയതായി ട്രംപ് പറഞ്ഞു. തങ്ങള്‍ ചെയ്‌ത തരത്തില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ ഒരു കാലത്തും നിങ്ങള്‍ക്ക് ചെയ്യാനായിട്ടില്ലെന്നും ട്രംപ് ബൈഡനോട് പറഞ്ഞു.
IPL News: ഇന്ന് രാജസ്ഥാനും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍
എന്നാല്‍ ആഴ്‌ചകള്‍ക്കുള്ളില്‍ വാക്‌സിന്‍ ലഭ്യമാക്കുമെന്ന ട്രംപിന്റെ വാക്കുകള്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് ബൈഡന്‍ മറുപടി നല്‍കി.
ബൈഡന്‍ വൈസ് പ്രസിഡന്റ് ആയിരുന്ന സമയത്ത് ഉണ്ടായ പകര്‍ച്ച വ്യാധി നേരിട്ടതിന്റെ നൂറുമടങ്ങ് കാര്യക്ഷമമായാണ് തങ്ങള്‍ കോവിഡിനെ നേരിട്ടതെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ അന്ന് 14,000 പേര്‍ക്ക് മാത്രമാണ് ജീവന്‍ നഷ്ടമായതെന്നും ഇന്നത്തെ മരണ നിരക്ക് എത്രയാണെന്ന് ട്രംപ് ആലോചിക്കണം എന്നുമായിരുന്നു ബൈഡന്റെ മറുപടി. കൂടാതെ ഇന്നത്തേത് പോലുള്ള തകര്‍ച്ച സമ്പദ് വ്യവസ്ഥക്ക് അന്നുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: ഹത്രസ് പീഡനം; മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകിയില്ല, സംസ്‌കരിച്ച് പോലീസ്