കോവിഷീൽഡ്; അടിയന്തര ഉപയോഗത്തിന് ഉടൻ അനുമതി; തൃപ്‌തികരമെന്ന് വിലയിരുത്തൽ

By News Desk, Malabar News
Oxford Vaccine Will reach the country by april
Representational Image
Ajwa Travels

ന്യൂഡെൽഹി: ഓക്‌സ്‌ഫഡ് സർവകലാശാല പ്രമുഖ മരുന്നുനിർമാണ കമ്പനിയായ അസ്‌ട്രാസെനക്കയുമായി സഹകരിച്ച് നിർമിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിന് ഉടൻ തന്നെ ഇന്ത്യയിൽ അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്. അടിയന്തര ഉപയോഗത്തിനാണ് അനുമതി നൽകുക.

വാക്‌സിനുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ മരുന്ന് നിർമിക്കുന്ന പൂനെ സിറം ഇൻസ്‌റ്റിറ്റൃൂട്ട് സമർപ്പിച്ച ഡാറ്റ തൃപ്‌തികരമാണെന്ന് കേന്ദ്രം വിലയിരുത്തിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഡാറ്റ വിശകലനം ചെയ്‌ത്‌ കഴിഞ്ഞാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ വാക്‌സിന് അനുമതി നൽകും. യുകെയുടെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്റ്റ്‌സ് റെഗുലേറ്ററി ഏജൻസിയുടെ (എംഎച്ആർഎ) അനുമതി ലഭിക്കാൻ ഇന്ത്യ കാത്തുനിൽക്കില്ല എന്നാണ് വിവരം.

ഓക്‌സ്‌ഫഡ് വാക്‌സിന് അനുമതി നൽകുന്ന കാര്യത്തിൽ എംഎച്ആർഡിയും പരിശോധന തുടരുകയാണ്. അധികം വൈകാതെ ഓക്‌സ്‌ഫഡ് വാക്‌സിന് യുകെയും അനുമതി നൽകുമെന്നാണ് സൂചന. ഇന്ത്യയിൽ ‘കോവിഷീൽഡ്’ എന്ന പേരിലാണ് ഓക്‌സ്‌ഫഡ്-അസ്‌ട്രാസെനക്ക വാക്‌സിൻ പുറത്തിറങ്ങുന്നത്.

അതേസമയം, യുഎസിൽ ഉപയോഗിക്കുന്ന ഫൈസർ വാക്‌സിനും ഹൈദരാബാദ് ആസ്‌ഥാനമായ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിനും ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി തേടി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

Also Read: വാക്‌സിനേഷന് തയാറെടുത്ത് തലസ്‌ഥാനം; പ്രതിദിനം ഒരു ലക്ഷം ആളുകള്‍ക്ക് ലഭ്യമാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE