കണ്ണൂർ: സിപിഐഎം 23ആം പാർട്ടി കോൺഗ്രസിന്റെ രാഷ്‌ട്രീയ പ്രമേയത്തിൻമേലുള്ള പൊതുചർച്ച ഇന്ന് ആരംഭിക്കും. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ അവതരിപ്പിച്ച കരട് രാഷ്‌ട്രീയ പ്രമേയത്തിലാണ് ഇന്ന് പൊതുചർച്ച ആരംഭിക്കുന്നത്. സാർവദേശീയ രാഷ്‌ട്രീയ സാഹചര്യങ്ങളിൽ പാർട്ടി സ്വീകരിക്കേണ്ട നിലപാടുകളാണ് പ്രമേയത്തിൽ ഉള്ളത്.
കേരളത്തിൽ നിന്ന് മൂന്ന് പേരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. മന്ത്രി പി രാജീവ്, ടിഎൻ സീമ, കെകെ രാകേഷ് എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. അതേസമയം, കോൺഗ്രസിനോട് എന്ത് നിലപാട് സ്വീകരിക്കണം എന്ന കാര്യത്തിൽ വ്യത്യസ്‌ത അഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ ഉണ്ട്.ഇന്നലെ മൂന്ന് മണിക്കൂർ നീണ്ട കരട് പ്രമേയമാണ് സീതാറാം യെച്ചൂരി അവതരിപ്പിച്ചത്.
ചർച്ച പൂർത്തിയായ ശേഷം രാഷ്‌ട്രീയ പ്രമേയത്തിന് സമ്മേളനം അംഗീകാരം നൽകും. അതേസമയം, പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് നടക്കുന്ന സെമിനാറിൽ പങ്കെടുക്കുന്ന കാര്യത്തിൽ കോൺഗ്രസ് നേതാവ് കെവി തോമസ് ഇന്ന് നിലപാട് അറിയിക്കും. സെമിനാറിൽ പങ്കെടുത്താൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നാണ് കെവി തോമസിന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ ഭീഷണി. ഈ സാഹചര്യത്തിൽ കെവി തോമസിന്റെ തീരുമാനം എന്താകുമെന്ന ആകാംക്ഷയിലാണ് രാഷ്‌ട്രീയ കേരളം.
Most Read: ശക്‌തമായ മഴക്ക് സാധ്യത; സംസ്‌ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മുന്നറിയിപ്പ്