ശക്‌തമായ മഴക്ക് സാധ്യത; സംസ്‌ഥാനത്ത്‌ ഇന്ന് എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

By Trainee Reporter, Malabar News
rain alert-kerala
Representational Image

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് എല്ലാ ജില്ലകളിലും ശക്‌തമായ മഴക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസം കൂടി സംസ്‌ഥാനത്ത്‌ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. മഴക്കൊപ്പം ശക്‌തമായ കാറ്റ് വീശാനും സാധ്യത ഉണ്ട്.

തെക്കൻ ആൻഡമാൻ കടലിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്‌തിപ്രാപിക്കാൻ ഇടയുണ്ടെന്ന് കണ്ടെത്തിയ പശ്‌ചാത്തലത്തിലാണ്‌ കേരളത്തിൽ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ശക്‌തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത ഉള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിറക്കി.

മഴ പെയ്യുമ്പോൾ അടച്ചുറപ്പില്ലാത്ത വീട്ടിൽ നിൽക്കരുത്, മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്, വീട്ടിലേക്ക് ചാഞ്ഞുകിടക്കുന്ന മരച്ചില്ലകൾ വെട്ടിക്കളയുക, ഇടിമിന്നൽ സാധ്യത ഉള്ളതിനാൽ വീട്ടിലെ ഇലക്‌ട്രിക് ഉപകരണങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക തുടങ്ങിയവയാണ് ജാഗ്രതാ നിർദ്ദേശം.

കൂടാതെ, അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ സഹായത്തിനായി 1027 എന്ന നമ്പറിൽ വിളിക്കണം. വൈദ്യുതി പോസ്‌റ്റുകളും കമ്പികളും പൊട്ടി വീണാൽ 1912, 1077 എന്നീ നമ്പറുകളിൽ വിളിച്ചും വിവരം അറിയിക്കണം. കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ ജനലുകളും വാതിലുകളും അടച്ചു വീടുകളിൽ സുരക്ഷിതമായി ഇരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി.

Most Read: മൂന്ന് ദിവസം മുമ്പ് വയനാട് ആർടിഒക്ക് പരാതി നൽകി; സിന്ധുവിന്റെ മരണത്തിൽ ദുരൂഹത നീളുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE