‘സമയമായി’; ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് എബി ഡിവില്ലിയേഴ്‌സ്‌

By News Desk, Malabar News
Ajwa Travels

കേപ് ടൗൺ: ‘ഇതൊരു അവിശ്വസനീയമായ യാത്രയായിരുന്നു. പക്ഷേ, എല്ലാ ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു’; ആരാധകരുടെ പ്രിയപ്പെട്ട എബിഡി വിരമിക്കൽ പ്രഖ്യാപിച്ചു. ഇൻസ്‌റ്റഗ്രാമിലൂടെയാണ് സൗത്ത് ആഫ്രിക്കൻ താരമായ എബ്രഹാം ബഞ്ചമിൻ ഡിവില്ലിയേഴ്‌സ്‌ (എബിഡി) വിരമിക്കൽ പ്രഖ്യാപിച്ചത്.

‘എന്റെ സഹോദരങ്ങളോടൊത്ത് മൈതാനത്ത് കളിക്കാൻ തുടങ്ങിയത് മുതൽ ക്രിക്കറ്റ് ഒരു അടങ്ങാത്ത ആവേശമായി മാറി. ഇപ്പോൾ എനിക്ക് 37 വയസാണ്. ആ കനൽ പഴയത് പോലെ ജ്വലിക്കുന്നില്ല. അത് ഞാൻ അംഗീകരിക്കുന്നു. അതിനാൽ തന്നെയാണ് ഈ പ്രഖ്യാപനം. വളരെ നല്ലൊരു സമയമാണ് എനിക്ക് ലഭിച്ചത്’; എബിഡി പറഞ്ഞു.

സഹതാരങ്ങൾക്കും കോച്ചിനും ആരാധകർക്കും അദ്ദേഹം നന്ദി പറഞ്ഞു. ഇനി കുടുംബത്തോടൊപ്പം പുതിയൊരു അധ്യായം തുടങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആധുനിക ക്രിക്കറ്റ് ലോകത്തിന് ഒരുപിടി നല്ല ഓർമകൾ സമ്മാനിച്ച ഒരു ജീനിയസ് ആയിരുന്നു എബി ഡിവില്ലിയേഴ്‌സ്‌ എന്ന് നിസംശയം പറയാം. ദൗർഭാഗ്യവാനായ പ്രതിഭാശാലി എന്നായിരുന്നു അദ്ദേഹത്തെ ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ചിരുന്നത്. അങ്ങേയറ്റം തന്റെ പ്രതിഭയോട് കൂറുപുലർത്തിയിട്ടും സൗത്ത് ആഫ്രിക്കക്ക് വേണ്ടി ഒരു കപ്പ് നേടുക എന്ന അദ്ദേഹത്തിന്റെ സ്വപ്‌നം സഫലമാകാതെ പോയി.

കപ്പുകളുടെ എണ്ണത്തേക്കാൾ അദ്ദേഹത്തിന്റെ പ്രകടനങ്ങളാണ് ആരാധകർ ഇപ്പോഴും ഓർമയിൽ സൂക്ഷിക്കുന്നത്. വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഏറെ സങ്കടത്തോടെയുള്ള പ്രതികരണങ്ങളാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ഐപിഎല്ലിൽ ഇന്ത്യൻ കാണികൾക്ക് ഏറെ സ്വീകാര്യനായ വിദേശ കളിക്കാരൻ കൂടിയായിരുന്നു എബിഡി.

 

View this post on Instagram

 

A post shared by AB de Villiers (@abdevilliers17)

Also Read: മോദിയെ വിശ്വാസമില്ല; പാർലമെന്റിൽ നിയമം റദ്ദാക്കുന്നത് വരെ കർഷക സമരം തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE