ഡെൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അലയടിക്കവേ വൈറസ് വ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. കോവിഡ് നേരിടുന്നതിൽ കേന്ദ്ര സര്‍ക്കാരിന് കുറ്റകരമായ വീഴ്‌ച പറ്റിയെന്ന് സോണിയ ഗാന്ധി കുറ്റപ്പെടുത്തി.
ജനങ്ങളെ ദുരിതത്തിലാക്കി സർക്കാർ കൈയ്യൊഴിഞ്ഞുവെന്നും രാഷ്‌ട്രീയ സമവായം അനിവാര്യമെന്നും സോണിയ ആവശ്യപ്പെട്ടു. ഇതിന് സർക്കാർ മുൻകൈ എടുക്കണമെന്നും കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത് 319,435 പേർക്കാണ്. 2767 പേർക്കാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്. തുടർച്ചയായ നാലാം ദിവസമാണ് കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാകുന്നത്. മരണനിരക്ക് 3000ത്തിലേക്ക് നീങ്ങുന്നതും വലിയ ആശങ്കയാണ് സൃഷ്‌ടിക്കുന്നത്.
Read Also: ഓക്‌സിജനില്ല; ഡെൽഹിയിൽ വീടുകളിൽ ചികിൽസയിലുളള രോഗികൾ വലയുന്നു