കോവിഡ് കാലത്തെ പ്രതിസന്ധി; സിനിമാ സംഘടനകളുടെ യോഗം വിളിച്ച് സർക്കാർ

By Trainee Reporter, Malabar News
Representational image
Ajwa Travels

കൊച്ചി: കോവിഡ് മഹാമാരി കാലത്തെ സിനിമാ മേഖലയിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ സംസ്‌ഥാന സർക്കാർ ചലച്ചിത്ര സംഘടനകളുടെ യോഗം വിളിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഷൂട്ടിങ് നടത്താൻ അനുവദിക്കണമെന്നും തിയേറ്ററുകൾ തുറക്കാൻ അനുവദിക്കണം എന്നുമാണ് സിനിമാ സംഘടനകളുടെ ആവശ്യം. ഓൺലൈനായി വ്യാഴാഴ്‌ചയാണ് യോഗം ചേരുക. കോവിഡ് സാഹചര്യത്തിൽ വലിയ പ്രതിസന്ധിയാണ് സിനിമാ മേഖല നേരിടുന്നത്. ഉദ്യോഗസ്‌ഥർ ഉൾപ്പടെ പങ്കെടുക്കുന്ന യോഗത്തിലെ വിവരങ്ങൾ റിപ്പോർട്ടായി സമർപ്പിച്ചുകൊണ്ട് എത്രയും വേഗം വിഷയത്തിൽ തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

Read also: ചൈനയിലെ ഉൽപാദന യൂണിറ്റ് യുപിയിലേക്ക് മാറ്റി സാംസങ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE