ക്രിസ്‌പ്‌ ആര്‍; കോവിഡ് പരിശോധനക്ക് പുത്തന്‍ സാങ്കേതിക വിദ്യയുമായി ടാറ്റാ ഗ്രൂപ്പ്

By Team Member, Malabar News
Malabarnews_crisp r
Representational image
Ajwa Travels

ന്യൂഡെല്‍ഹി : കോവിഡ് പ്രതിരോധത്തില്‍ പുത്തന്‍ വഴിത്തിരിവ് ആകാന്‍ ഒരുങ്ങി ടാറ്റാ ഗ്രൂപ്പിന്റെ ക്രിസ്‌പ്‌ ആര്‍. കോവിഡ് പരിശോധനക്കായുള്ള പുതിയ സാങ്കേതിക വിദ്യയാണ് ഇത്. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ കൃത്യതയുള്ള പരിശോധനാഫലം ഈ സാങ്കേതിക വിദ്യയിലൂടെ ലഭ്യമാകും എന്നാണ് ടാറ്റാ ഗ്രൂപ്പ് അവകാശപ്പെടുന്നത്.

ശാസ്‌ത്രീയ വ്യാവസായിക ഗവേഷണ കേന്ദ്രത്തിന്റെയും ഡെല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയുടെയും സഹകരണത്തോടെയാണ് ക്രിസ്‌പ്‌ ആര്‍ എന്ന ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ അംഗീകാരം നല്‍കി കഴിഞ്ഞ ഈ സാങ്കേതിക വിദ്യക്ക് കൂടുതല്‍ എളുപ്പത്തില്‍ കോവിഡ് പരിശോധന നടത്താന്‍ സാധിക്കുമെന്നാണ് അവകാശപ്പെടുന്നത്.

ആന്റിജന്‍ പരിശോധന നടത്താന്‍ എടുക്കുന്ന സമയം കൊണ്ട് ആര്‍ടി-പിസിആര്‍ പരിശോധനയുടെ കൃത്യത പരിശോധന ഫലങ്ങളില്‍ ലഭിക്കാന്‍ ക്രിസ്‌പ്‌ ആര്‍ സഹായകമാണ് എന്ന് ടാറ്റാ മെഡിക്കല്‍ ആന്‍ഡ് ഡയഗനോസ്റ്റിക് ലിമിറ്റഡ് സിഇഒ ഗിരീഷ് കൃഷ്ണമൂര്‍ത്തി അറിയിച്ചു. അതായത് 20 മിനിറ്റിനുള്ളില്‍ തന്നെ കൃത്യതയുള്ള കോവിഡ് പരിശോധന ഫലങ്ങള്‍ ലഭിക്കും. രാജ്യത്ത് കോവിഡിനെതിരെയുള്ള പോരാട്ടം പുരോഗമിക്കുമ്പോള്‍ ക്രിസ്‌പ്‌ ആര്‍ എന്ന ഈ പുത്തന്‍ സാങ്കേതിക വിദ്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുമെന്നും ഗിരീഷ് കൃഷ്ണമൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.

Read also : പരിയാരത്ത് ഒരുങ്ങുന്നു ജില്ലയിലെ നാലാം സിന്തറ്റിക് ട്രാക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE