പരിയാരത്ത് ഒരുങ്ങുന്നു ജില്ലയിലെ നാലാം സിന്തറ്റിക് ട്രാക്ക്

By Team Member, Malabar News
Malabarnews_synthetic track
Representational image
Ajwa Travels

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ നാലാമത്തെ സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കാനൊരുങ്ങുന്നു. പരിയാരം മെഡിക്കല്‍ കോളേജിലാണ് ജില്ലയിലെ തന്നെ നാലാമത്തെ സിന്തറ്റിക്ക് ട്രാക്ക് ഒരുങ്ങുന്നത്. ഖേലോ ഇന്ത്യയുടെ ഭാഗമായാണ് പരിയാരത്ത് ട്രാക്ക് നിര്‍മ്മാണം തുടങ്ങുന്നത്. നിര്‍മ്മാണത്തിനായുള്ള അംഗീകാരം ലഭിച്ചു കഴിഞ്ഞു. 7 കോടി രൂപയാണ് 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് ഉള്‍പ്പെടെയുള്ള പദ്ധതിക്ക് അനുവദിച്ചിരിക്കുന്നത്.

ജില്ലയില്‍ നിലവില്‍ മൂന്ന് സിന്തറ്റിക് ട്രാക്കുകളുണ്ട്. അവയില്‍ ഒരെണ്ണത്തിന്റെ  ഉദ്ഘാടനം കഴിഞ്ഞു. ബാക്കിയുള്ള രണ്ടെണ്ണത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. കണ്ണൂര്‍ സര്‍വകലാശാലയുടെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ സ്ഥിതിചെയ്യുന്ന മങ്ങാട്ടുപറമ്പ ക്യാമ്പസിലാണ് ജില്ലയിലെ ആദ്യ സിന്തറ്റിക് ട്രാക്ക് നിര്‍മ്മിച്ചത്. 2018 നവംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അത് ഉദ്ഘാടനം ചെയ്‌തിരുന്നു. നിലവില്‍ സിന്തറ്റിക് ട്രാക്കിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത് കണ്ണൂര്‍ ബ്രണ്ണന്‍ കോളേജിലും തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തിലുമാണ്.

പരിയാരത്ത് ഒരുങ്ങുന്ന സിന്തറ്റിക് ട്രാക്കിന്റെ നിര്‍മ്മാണ ചുമതല സംസ്ഥാന കായിക വകുപ്പിനായിരിക്കും. എട്ട് ലൈന്‍ സിന്തറ്റിക് ട്രാക്കിനോപ്പം ഫുട്ബോള്‍ മൈതാനം, ജംപിങ് പിറ്റ് എന്നിവയും പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്നുണ്ട്. കോളേജിന്റെ ഉടമസ്ഥതയിലുള്ള 10 ഏക്കര്‍ സ്ഥലത്താണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

Read also : ഡെല്‍ഹിയില്‍ വായുമലിനീകരണം പരിശോധിക്കാന്‍ ഉന്നതാധികാര സമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE