രാഷ്‌ട്രപതി അനാച്ഛാദനം ചെയ്‌തത്‌ നടന്റെ ചിത്രമെന്ന് വിമർശനം; നേതാജിയുടേത് തന്നെയെന്ന് ബിജെപി

By Desk Reporter, Malabar News
ortrait-of-Netaji-Subhas-Chandra-Bose

ന്യൂഡെൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജൻമവാര്‍ഷികത്തില്‍ രാഷ്‌ട്രപതി ഭവനില്‍ അനാച്ഛാദനം ചെയ്‌ത അദ്ദേഹത്തിന്റെ ഛായാ ചിത്രത്തെ ചൊല്ലി വിവാദം കനക്കുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രത്തിന് പകരം രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനം ചെയ്‌തത്‌ ബംഗാളി നടന്റെ ചിത്രമാണെന്ന ആരോപണമാണ് ഉയരുന്നത്.

നേതാജിയുടെ ജീവചരിത്ര സംബന്ധിയായ സിനിമയില്‍ അദ്ദേഹത്തിന്റെ വേഷം അവതരിപ്പിച്ച അഭിനേതാവിന്റെ ചിത്രമാണ് ഇതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരോപണം.

നേതാജിയുടെ 125ആം ജൻമവാര്‍ഷികം കേന്ദ്ര സര്‍ക്കാര്‍ ‘പരാക്രം ദിവസ’മായി ആചരിക്കുന്നതിന്റെ ഭാഗമായി ശനിയാഴ്‌ച രാഷ്‌ട്രപതി രാംനാഥ് കോവിന്ദാണ് ഛായാചിത്രം അനാച്ഛാദനം ചെയ്‌തത്‌. തുടര്‍ന്ന് 2019ല്‍ പുറത്തിറങ്ങിയ ‘ഗുംനാമി’ എന്ന സിനിമയില്‍ വേഷമിട്ട നടൻ പ്രൊസേന്‍ജിത് ചാറ്റര്‍ജിയുടെ ചിത്രമാണ് രാഷ്‌ട്രപതി മാറി അനാച്ഛാദനം ചെയ്‌തതെന്ന് സോഷ്യൽ മീഡിയയിൽ ആരോപണം ഉയരുകയായിരുന്നു.

അതേസമയം ആരോപണം അടിസ്‌ഥാന രഹിതമാണെന്ന് ബിജെപി പറഞ്ഞു. നേതാജിയുടെ കുടുംബം പത്‌മശ്രീ പുരസ്‌കാര ജേതാവായ ചിത്രകാരന്‍ പരേഷ് മൈത്തിക്കു കൈമാറിയ ചിത്രമാണിതെന്നു ബിജെപി പ്രതികരിച്ചു. പ്രൊസേന്‍ജിത്തുമായി ചിത്രത്തിനു സാമ്യമില്ല. അനാവശ്യമായി വിവാദമുണ്ടാക്കുക ആണെന്നും ബിജെപി പറഞ്ഞു.

ഇത്തരം ആരോപണങ്ങളൊന്നും മമതാ ബാനര്‍ജിയെ രക്ഷിക്കാന്‍ ഉപകരിക്കില്ലെന്ന് ബിജെപി സോഷ്യൽ മീഡിയ വിഭാഗം മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്‌തു.

നേതാജിയുടെ ചെറുമകനും ബിജെപി അംഗവുമായ ചന്ദ്രകുമാർ ബോസും ഇത് സുഭാഷ് ചന്ദ്രബോസിന്റെ ചിത്രമാണെന്ന് വ്യക്‌തമാക്കി രംഗത്തെത്തി. “നേതാജിയുടെ യഥാർഥ ചിത്രത്തെ അടിസ്‌ഥാനപ്പെടുത്തി ഉള്ള ഛായാചിത്രമാണ് ബഹുമാനപ്പെട്ട രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ജി രാഷ്‌ട്രപതി ഭവനിൽ അനാച്ഛാദനം ചെയ്‌തത്. കലാകാരൻമാരുടെ പകർപ്പാണ് ഇത്,”- ചന്ദ്രകുമാർ ബോസ് ട്വീറ്റ് ചെയ്‌തു.

Also Read:  കേന്ദ്ര ബജറ്റ് ദിനത്തിൽ പാർലമെന്റ് മാർച്ച്; പുതിയ നീക്കവുമായി കർഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE