സാംസ്‌കാരിക പ്രവർത്തകൻ വികെ ശശിധരൻ അന്തരിച്ചു

By News Desk, Malabar News
VK sasidharan_died
Ajwa Travels

ചെങ്ങന്നൂർ: ശാസ്‌ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറിയും സാംസ്‌കാരിക പ്രവർത്തകനുമായ വികെ ശശിധരൻ (83) അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്‌ച പുലർച്ചെ 3.25ഓടെയായിരുന്നു അന്ത്യം.

ചെങ്ങന്നൂരിൽ മകളുടെ വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്ന ശശിധരന് അടുത്തിടെ കോവിഡ് ബാധിച്ചിരുന്നു. തുടർന്ന് കോവിഡ് മുക്‌തി നേടിയെങ്കിലും അതേ തുടർന്നുണ്ടായ മറ്റ് അസുഖങ്ങളും ആരോഗ്യ പ്രശ്‍നങ്ങളും കാരണം ഐസിയുവിൽ കഴിയുകയായിരുന്നു ഇദ്ദേഹം.

ശാസ്‌ത്ര സാഹിത്യ പരിഷത് കൊല്ലം ജില്ലാ പ്രസിഡണ്ട്, സെക്രട്ടറി, 1977- 78 വർഷങ്ങളിൽ സംസ്‌ഥാന ജനറൽ സെക്രട്ടറി, പ്രസിദ്ധീകരണ സമിതി കൺവീനർ, ബാലവേദി കൺവീനർ എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. പരിഷത് ബാലവേദികളിൽ ഒഴിച്ചുകൂടാനാകാത്തവ ആയിരുന്നു ശശിധരന്റെ ഗാനാലാപനം. സംഗീതത്തെ ജനകീയമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുള്ള വ്യക്‌തി കൂടിയായിരുന്നു വികെഎസ്‌ എന്നറിയപ്പെട്ടിരുന്ന ശശിധരൻ.

Also Read: താനൂരിൽ പെട്രോൾ ടാങ്കർ അപകടം; ഇന്ധന ചോർച്ച, ആളുകളെ മാറ്റി പാർപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE