കൊച്ചി: സ്വർണക്കടത്ത് കേസിൽ അറസ്‌റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് എറണാകുളം സെഷൻസ് കോടതിയിൽ ഹാജരാക്കും. അഞ്ച് ദിവസത്തെ കസ്‌റ്റംസ് കസ്‌റ്റഡി അവസാനിക്കുന്ന സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കുന്നത്. കേസിലെ മറ്റ് പ്രതികളായ സ്വപ്‍ന സുരേഷ്, സരിത് കുമാർ എന്നിവരെയും ഇന്ന് കോടതിയിൽ കൊണ്ടുവരുന്നുണ്ട്. ശിവശങ്കറിന് ഒപ്പമിരുത്തി കസ്‌റ്റംസ് കഴിഞ്ഞ ദിവസങ്ങളിൽ സ്വപ്‌നയെയും സരിത്തിനെയും ചോദ്യം ചെയ്‌തിരുന്നു.
Also Read: കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്‌ഡ്; സമാന്തര പരിശോധനക്ക് ധനവകുപ്പ്
ഡോളർ കടത്ത് കേസിലും ശിവശങ്കറിനെ കസ്‌റ്റംസ് പ്രതി ചേർത്തേക്കും. ശിവശങ്കറിനോടൊപ്പം നാലുതവണ യാത്ര ചെയ്‌തപ്പോഴും ഡോളര്‍ കടത്തിയിട്ടുണ്ടെന്ന് സ്വപ്‌ന കസ്‌റ്റംസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിൽ ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കാനാണ് കസ്‌റ്റംസ് ആലോചിക്കുന്നത്. സ്വർണക്കടത്ത് കേസിൽ 23ആം പ്രതിയാണ് ശിവശങ്കർ. അതേസമയം, സ്വർണക്കടത്ത് കേസിലെ 10 പ്രതികൾക്ക് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്‌ത് എൻഐഎ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.