കണ്ണൂർ വിമാനത്താവളം; 70 ലക്ഷം രൂപയുടെ സ്വർണ്ണം കസ്‌റ്റംസ്‌ പിടികൂടി

By Team Member, Malabar News
gold smuggling kannur
Representational image
Ajwa Travels

കണ്ണൂർ : അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും പിടികൂടി. 70 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് കസ്‌റ്റംസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. സ്വർണ്ണം കടത്താൻ ശ്രമിച്ച കുറ്റ്യാടി സ്വദേശി മുഹമ്മദ് ഷാഫിയെ കസ്‌റ്റംസ്‌ അറസ്‌റ്റ് ചെയ്‌തു. ദോഹയിൽ നിന്നുമാണ് ഇയാൾ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയത്.

1,446 ഗ്രാം സ്വർണ്ണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. കസ്‌റ്റംസ്‌ നടത്തിയ പരിശോധനയിൽ അടിവസ്‍ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണ്ണം കണ്ടെത്തിയത്. കസ്‌റ്റംസ് ജോയിന്റ് കമ്മീഷണര്‍ എസ് കിഷോറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം കടത്ത് കണ്ടെത്തിയത്.

Read also : മുതിർന്ന സിപിഐ നേതാവ് ഡി പാണ്ട്യൻ അന്തരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE