ചെന്നൈ: മുൻ എംപിയും മുതിർന്ന സിപിഐ നേതാവുമായ ഡി പാണ്ട്യൻ (88) അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ കഴിഞ്ഞ ദിവസം ചെന്നൈയിലെ രാജീവ് ഗാന്ധി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.
1932ൽ മധുര ജില്ലയിൽ ജനിച്ച ഡി പാണ്ട്യൻ കാരൈക്കുടിയിലെ അളഗപ്പ കോളേജിൽ ഇംഗ്ളീഷ് അധ്യാപകനായിരുന്നു. റെയിൽവേ തൊഴിലാളികളെ സംഘടിപ്പിച്ചാണ് രാഷ്‌ട്രീയത്തിൽ ഇദ്ദേഹം സജീവമായത്. ഇംഗ്ളീഷ് സാഹിത്യം, നിയമം എന്നിവയിൽ ബിരുദം നേടിയിട്ടുണ്ട്. 1989, 1991 തിരഞ്ഞെടുപ്പുകളിലാണ് അദ്ദേഹം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യൻ റെയിൽവേ ലേബർ യൂണിയൻ പ്രസിഡണ്ട്, സിപിഐ മുഖപത്രമായ ‘ജനശക്‌തി’യുടെ പത്രാധിപർ, തമിഴ്‌നാട് ആർട് ആൻഡ് ലിറ്റററി ഫെഡറേഷൻ ജനറൽ സെക്രട്ടറി, സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം, സംസ്‌ഥാന സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
Read also: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്