കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്ന് റിപ്പോർട്. ഇന്ന് വൈകിട്ട് 4.30ഓട് കൂടി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. കേരളത്തിനൊപ്പം ബംഗാൾ, പുതുച്ചേരി, തമിഴ്‌നാട്, അസം എന്നീ സംസ്‌ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് തീയതി ഇന്നറിയാം.

തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് വൈകിട്ട് വാർത്താ സമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. ഔദ്യോഗിക അറിയിപ്പും സമ്മേളനത്തിലൂടെ ആയിരിക്കും ഉണ്ടാവുക. വിജ്‌ഞാൻ ഭവനിലെ അഞ്ചാം നമ്പർ കോൺഫറൻസ് ഹാളിൽ നടക്കുന്ന വാർത്താ സമ്മേളനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിൽ നിയോഗിച്ചിട്ടുള്ള ഡെപ്യൂട്ടി കമ്മീഷണർമാരും മറ്റ് അംഗങ്ങളും പങ്കെടുക്കും.

കേരളത്തിൽ ഒറ്റഘട്ടമായി ഏപ്രിൽ ആദ്യവാരം ആയിരിക്കും തിരഞ്ഞെടുപ്പെന്നാണ് സൂചന. വിഷു അടക്കമുള്ള ആഘോഷ വേളകൾ വരുന്നതിന് മുമ്പ് ഏപ്രിൽ ആദ്യവാരം തന്നെ കേരളത്തിലെ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കുക എന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലുള്ള വിഷയം.

അതേസമയം, ബംഗാളിൽ ഇക്കുറി പരമാവധി ഏഴ് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ തവണ ആറ് ഘട്ടമായാണ് ബംഗാൾ തിരഞ്ഞെടുപ്പ് നടന്നത്. കോവിഡ് വ്യാപനവും ബംഗാളിൽ നിലനിൽക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങളും കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

Also Read: കോവിഡ് പരിശോധന കുറഞ്ഞ നിരക്കിൽ; സംസ്‌ഥാനത്ത്‌ മൊബൈൽ ആർടിപിസിആർ ലാബുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE