ന്യൂഡെൽഹി: രാജ്യത്ത് റിപ്പോർട് ചെയ്യുന്ന പ്രതിദിന കോവിഡ് കണക്കുകളിൽ ഗണ്യമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 1,421 പേർക്ക് മാത്രമാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇന്നലെ റിപ്പോർട് ചെയ്‌ത കോവിഡ് കണക്കുകളേക്കാൾ 14 ശതമാനത്തിന്റെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. കൂടാതെ 149 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു.
നിലവിൽ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 4,30,19,453 ആണ്. ഒപ്പം തന്നെ 5,21,004 ആളുകൾ കോവിഡ് ബാധയെ തുടർന്ന് മരിക്കുകയും ചെയ്‌തു. രോഗബാധിതരിൽ ഉണ്ടാകുന്ന ഗണ്യമായ കുറവിനെ തുടർന്ന് രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. 16,187 പേരാണ് രാജ്യത്ത് നിലവിൽ ചികിൽസയിൽ കഴിയുന്നത്.
രാജ്യത്ത് കോവിഡ് വ്യാപനം ഉയർന്ന് നിന്നിരുന്ന കേരളത്തിലും രോഗബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുന്നുണ്ട്. 496 പേർക്ക് മാത്രമാണ് കേരളത്തിൽ പുതുതായി രോഗം സ്‌ഥിരീകരിച്ചത്. കൂടാതെ രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 4,051 ആയും കുറഞ്ഞു.
Read also: ഹിജാബ് വിലക്ക്; സുപ്രീം കോടതിയിൽ ഹരജി നൽകി സമസ്‌ത