കൊച്ചി: എറണാകുളം ഞാറയ്‌ക്കൽ പെരുമാൾപടിയിലെ ആളൊഴിഞ്ഞ പറമ്പിൽ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. പ്രദേശവാസിയായ ഷാജിയെന്ന് വിളിക്കുന്ന ജോസഫ് വിആർ (51) ആണ് മരിച്ചത്. തല മുതൽ അരവരെയുള്ള ശരീര ഭാഗങ്ങൾ മണ്ണിലെ കുഴിക്കുള്ളിൽ പുതഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പറമ്പിലുണ്ടായിരുന്ന കുഴിയിൽ വീണുണ്ടായ അപകടത്തിലാണ് മരണമെന്നാണ് പോലീസ് സംശയിക്കുന്നത്. ഇന്ന് രാവിലെ ഏഴുമണിയോടെ തുണി ഉണക്കിയിടാനെത്തിയ അയൽക്കാരിയാണ് മൃതദേഹം ആദ്യം കണ്ടത്.
ഡോഗ് സ്‌ക്വാഡും, ഫൊറൻസിക് വിദഗ്‌ധരും സ്‌ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Most Read: വിതുരയിലെ പെൺകുട്ടികളുടെ ആത്‍മഹത്യ; അന്വേഷണ റിപ്പോർട് തേടി മന്ത്രി