ഡീൻ കുര്യാക്കോസ് എംപി നിരാഹാര സമരം അവസാനിപ്പിച്ചു

By Desk Reporter, Malabar News
Dean-Kuriakose-about-mullpperiyar-dam
Ajwa Travels

ഇടുക്കി: ഭൂപതിവ് ചട്ടം ഭേദഗതി ചെയ്‌ത്‌ ഇടുക്കിയിലെ കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പനയിൽ ഡീൻ കുര്യാക്കോസ് എംപി നടത്തി വന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്ന സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്. 1964ലെ ഭൂപതിവ് ചട്ടം ഭേഗദതി ചെയ്യണമെന്നായിരുന്നു നിരാഹാര സമരത്തിന്റെ പ്രധാന ആവശ്യം. നവംബർ ഒന്നിനാണ് ഡീൻ കുര്യാക്കോസ് അനിശ്‌ചിതകാല നിരാഹാര സമരം ആരംഭിച്ചത്.

1964ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുക, ഇടുക്കിയിലെ എട്ട് വില്ലേജുകളിൽ ഏർപ്പെടുത്തിയ നിർമ്മാണ നിയന്ത്രണങ്ങൾ പിൻവലിക്കുക, മൂന്ന് ചെയിൻ ഉൾപ്പടെയുള്ള മേഖലകളിൽ പട്ടയം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഡീൻ കുര്യാക്കോസ് എംപി അനിശ്‌ചിതകാല നിരാഹാരസമരം നടത്തിയത്. നിരാഹാര സമരം നടത്തുന്നതിന് ഇടയിൽ തന്നെ മുഖ്യന്ത്രി പിണറായി വിജയന് ഡീൻ കുര്യാക്കോസ് തുറന്ന കത്ത് നൽകിയിരുന്നു.

Also Read:  യുഡിഎഫ് ജില്ലാ നേതൃയോഗങ്ങള്‍ക്ക് മാറ്റം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE