തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തില്‍ നേരത്തെ പ്രഖ്യാപിച്ച ജില്ലാ യുഡിഎഫ് നേതൃയോഗങ്ങള്‍ക്ക് മാറ്റം. തിരുവനന്തപുരം ജില്ലാ യുഡിഎഫ് യോഗം (7.11.2020) ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് ഡിസിസി ഓഫീസിലും, 8ആം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് ഇടുക്കി ജില്ലാ യുഡിഎഫ് യോഗം തൊടുപുഴയിലും, വൈകുന്നേരം 3 മണിക്ക് കോട്ടയം ജില്ലാ യുഡിഎഫ് യോഗം കോട്ടയം ഡിസിസി ഓഫീസിലും നടക്കും.
8ആം തീയതി തന്നെ രാവിലെ 10 മണിക്ക് കൊല്ലം ജില്ലാ യുഡിഎഫ് യോഗവും, 2 മണിക്ക് പത്തനംതിട്ട ജില്ലാ യുഡിഎഫ് യോഗവും 4 മണിക്ക് ആലപ്പുഴ ജില്ലാ യുഡിഎഫ് യോഗവും അതത് ഡിസിസി ഓഫീസുകളില്‍ വച്ചുചേരും. നേരത്തെ തീയതി പ്രഖ്യാപിച്ച എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ ജില്ലാ യുഡിഎഫ് നേതൃയോഗങ്ങള്‍ മാറ്റിവെച്ചതായും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന് അറിയിച്ചു
Read Also: ബിനീഷിന്റെ കേസിൽ ഇടപെടില്ല, പാർട്ടിയും ഇടപെടേണ്ട; കോടിയേരി