കെഎം ഷാജി എംഎല്‍എക്ക് നേരെ വധഭീഷണി

By Trainee Reporter, Malabar News
Malabar News_ km shaji
KM Shaji MLA
Ajwa Travels

തിരുവനന്തപുരം: തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി കെ.എം. ഷാജി എംഎല്‍എ. വധശ്രമ ഗൂഢാലോചന വിവരം കിട്ടിയതായി കെ.എം. ഷാജി അറിയിച്ചു. ഇതിനെ തുടര്‍ന്ന് എംഎല്‍എ പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

നിലപാടുകളുടെ പേരിലാണ് ഭീഷണിയെന്ന് കെ.എം. ഷാജി ചൂണ്ടിക്കാട്ടി. കണ്ണൂരിലെ പാപ്പിനിശേരി ഗ്രാമത്തില്‍ നിന്നാണ് തനിക്കെതിരെ ഗൂഢാലോചനയെന്ന് അദ്ദേഹം പറഞ്ഞു. ഓഡിയോ ക്‌ളിപ്പില്‍ വധശ്രമത്തിനായുള്ള ഗൂഢാലോചന വ്യക്‌തമാണ്. ക്‌ളിപ്പില്‍ സംസാരിക്കുന്ന ആളുകള്‍ക്ക് രാഷ്‍ട്രീയ ബന്ധമുണ്ട്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ഒളിപ്പിച്ചവര്‍ക്ക് ഇതുമായി ബന്ധമുണ്ടെന്ന് കരുതുന്നു. മുംബൈ ബന്ധമുള്ള പാപ്പിനിശേരിക്കാരന്‍ ആണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് അറിയുന്നതെന്നും കെ.എം. ഷാജി പറഞ്ഞു.

വധഭീഷണിക്ക് പിന്നില്‍ സിപിഐഎം ആണെന്ന് പറയുന്നില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. ഓഡിയോ ക്‌ളിപ്പടക്കം മുഖ്യമന്ത്രിക്കും സ്‌പീക്കര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെ വിളിച്ച് കാര്യങ്ങള്‍ അറിയിച്ചുവെന്നും കെ.എം. ഷാജി പറഞ്ഞു.

Read also: വാളയാര്‍ കേസ്; വീഴ്‌ച സമ്മതിച്ച് സര്‍ക്കാര്‍; വാദം ഹൈക്കോടതി കേള്‍ക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE