പോസിറ്റിവിറ്റി നിരക്ക് കുറയുന്നു; ഡെൽഹിയിലെ നിയന്ത്രണങ്ങൾ ഉടൻ നീക്കുമെന്ന് മുഖ്യമന്ത്രി

By Web Desk, Malabar News
Arvind Kejriwal
Ajwa Travels

ഡെൽഹി: ഒമൈക്രോൺ ഭീഷണി കണക്കിലെടുത്ത് ഡെൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഉടൻ നീക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഉടൻ തന്നെ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി നിങ്ങളുടെ ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമെന്ന് റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് നടന്ന ഒരു പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

ഡെൽഹിയിൽ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടുണ്ടെന്നും പ്രതിരോധ കുത്തിവെപ്പുകൾ ഈ സാഹചര്യം നേരിടാൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനമാണ് കുറഞ്ഞത്. ജനുവരി 15ന് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമായിരുന്നെങ്കിൽ ഇന്ന് ഏകദേശം 10 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

പ്രതിരോധ കുത്തിവെപ്പ് വേഗത്തിൽ നടക്കുന്നതിനിലാണ് രോഗികളുടെ എണ്ണം കുറഞ്ഞു വരാൻ സഹായിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ ആളുകളുടെ ഉപജീവനത്തെ ബാധിക്കരുതെന്നും കെജ്‌രിവാൾ പറഞ്ഞു. ഡെൽഹിയിൽ ഇന്നലെ 5,760 പുതിയ കോവിഡ് കേസുകളും 30 മരണങ്ങളുമാണ് റിപ്പോർട് ചെയ്‌തത്‌. പോസിറ്റിവിറ്റി നിരക്ക് 11.79 ശതമാനമായി കുറഞ്ഞതായി നഗര ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകളും വ്യക്‌തമാക്കുന്നു.

National News: 32 വർഷം പ്രവർത്തിച്ചു, പഴയ പാർട്ടിയല്ല ഇപ്പോൾ കോൺഗ്രസ്; ആർപിഎൻ സിങ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE