‘പരാതികൾ പരിശോധിക്കുന്നു; എഡിജിപി തെറ്റുകാരനെന്ന് കണ്ടെത്തിയാൽ കടുത്ത നടപടി’

അജിത് കുമാറിനെതിരായ പരാതികൾ ആഭ്യന്തരവകുപ്പ് പരിശോധിക്കുകയാണ്. തെറ്റുകാരനെന്ന് കണ്ടെത്തിയാൽ കടുത്തശിക്ഷ ഉണ്ടാകുമെന്നും ടിപി രാമകൃഷ്‌ണൻ വ്യക്‌തമാക്കി.

By Trainee Reporter, Malabar News
tp-ramakrishnan
TP Ramakrishnan
Ajwa Travels

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറുമായി ബന്ധപ്പെട്ട വിഷയത്തിൽ മുന്നണിയിൽ അതൃപ്‌തി ഇല്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്‌ണൻ. ഇതേക്കുറിച്ച് ആശങ്ക വേണ്ടെന്നും എന്നാൽ കുറച്ച് കാത്തിരിക്കണമെന്നും ടിപി രാമകൃഷ്‌ണൻ പറഞ്ഞു. മുന്നണി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അജിത് കുമാറിനെതിരായ പരാതികൾ ആഭ്യന്തരവകുപ്പ് പരിശോധിക്കുകയാണ്. തെറ്റുകാരനെന്ന് കണ്ടെത്തിയാൽ കടുത്തശിക്ഷ ഉണ്ടാകുമെന്നും ടിപി രാമകൃഷ്‌ണൻ വ്യക്‌തമാക്കി. അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയെങ്കിൽ എന്താണ് ചർച്ച നടത്തിയതെന്നാണ് പ്രധാനമന്ത്രി പരിശോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പിവി അൻവർ എംഎൽഎ നൽകിയ പരാതിയിലും തൃശൂർ പൂരവുമായി ബന്ധപ്പെട്ടുള്ള പരാതിയിലും അജിത് കുമാറിന്റെ പേര് പരാമർശിക്കുന്നുണ്ട്. പരാതികൾ സമഗ്ര പരിശോധനക്ക് വിധേയമാക്കണം. പരിശോധന ആഭ്യന്തര വകുപ്പ് ആരംഭിച്ചു. അന്വേഷണ റിപ്പോർട് കിട്ടിയാൽ, തെറ്റ് ചെയ്തെങ്കിൽ സംരക്ഷിക്കില്ല. കടുത്ത നടപടി സ്വീകരിക്കും. അതാണ് എൽഡിഎഫിന്റെ നിലപാടെന്നും ടിപി രാമകൃഷ്‌ണൻ വിശദമാക്കി.

അജിത് കുമാറിന്റെ കാര്യത്തിൽ സർക്കാർ ഉചിതമായ നിലപാട് എടുത്തതായാണ് മുന്നണിയുടെ വിശ്വാസം. ആർഎസ്എസുമായി ബന്ധമുണ്ടാക്കുന്ന നിലപാട് എടുക്കുന്നവരല്ല എൽഡിഎഫ്. അത്തരത്തിലുള്ള ഒരു നീക്കവും സിപിഎമ്മിന്റെയോ ഇടതു പാർട്ടികളുടെയോ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. ആർഎസ്എസിന്റെ ആക്രമണങ്ങളെ നേരിടുന്നവരാണ് ഇടതു പാർട്ടികൾ. ആരോപണത്തിന്റെ അടിസ്‌ഥാനത്തിൽ ശിക്ഷിക്കാനാവില്ലെന്നും ടിപി രാമകൃഷ്‌ണൻ കൂട്ടിച്ചേർത്തു.

Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE