ധനുഷിന്റെ ‘ദി ഗ്രേ മാൻ’; പ്രൊമോഷന് റൂസോ ബ്രദേഴ്‌സ് ഇന്ത്യയിലേക്ക് 

By Film Desk, Malabar News
Ajwa Travels

തെന്നിന്ത്യൻ താരം ധനുഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹോളിവുഡ് ചിത്രം ‘ദി ഗ്രേ മാന്റെ’ സംവിധായകരായ റൂസോ ബ്രദേഴ്‌സ് ഇന്ത്യയിലെത്തും. പ്രൊമോഷൻ പരിപാടികളുടെ ഭാഗമായാണ് റൂസോ ബ്രദേഴ്‌സ് എന്ന് അറിയപ്പെടുന്ന ആന്റണിയും ജോ റൂസോയും ഇന്ത്യയിൽ എത്തുന്നത്.

നെറ്റ്ഫ്ളിക്‌സിലൂടെ ജൂലൈ 22നാണ് ചിത്രം പ്രേക്ഷകർക്കരികിൽ എത്തുക. ‘ഗ്രേ മാന്റെ’ റിലീസിനായി ഹോളിവുഡ് ആരാധകർ കാത്തിരിക്കുമ്പോൾ ഇന്ത്യൻ ആരാധകർക്കായി ധനുഷിനൊപ്പം നേരിട്ട് എത്തുമെന്നാണ് സംവിധായക സഹോദരൻമാർ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരിക്കുന്നത്.

‘ഹായ്! ഞങ്ങൾ ജോ റൂസോയും ആന്റണി റൂസോയുമാണ്, ഞങ്ങളുടെ പുതിയ ചിത്രമായ ‘ദ ഗ്രേ മാനായി’ പ്രിയ സുഹൃത്ത് ധനുഷിനെ കാണാൻ ഇന്ത്യയിലേക്ക് വരുന്നതിൽ ഞങ്ങൾ വളരെ ആവേശത്തിലാണ്. ഇന്ത്യ തയ്യാറെടുക്കൂ, ഉടൻ കാണാം,’ സംവിധായകർ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

ധനുഷിനൊപ്പം റയാൻ ഗോസ്ളിങ്, ക്രിസ് ഇവാൻസ്, അനാ ഡെ അർമാസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാണ്.

Most Read: കൂറുമാറ്റ ചർച്ചകൾക്കിടെ രണ്ട് എംഎൽഎമാരെ അയോഗ്യരാക്കാൻ ഗോവ കോൺഗ്രസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE