ജോലിക്കാര്‍ തമ്മില്‍ തര്‍ക്കം; സൗദിയിൽ മലയാളി യുവാവ് കുത്തേറ്റുമരിച്ചു

By Staff Reporter, Malabar News
crime news-pala
Representational Image

അല്‍അഹ്​സ: സൗദിയിലെ പ്രമുഖ കമ്പനിയിലെ രണ്ട്​ ജോലിക്കാര്‍ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ മലയാളി യുവാവ് കുത്തേറ്റുമരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ അല്‍അഹ്​സയില്‍ ജബല്‍ ഷോബക്കടുത്ത്​ ഇന്ന്​ ഉച്ചയോടെയായിരുന്നു സംഭവം. പാല്‍വിതരണ കമ്പനിയിലെ സെയില്‍സ്​മാനായ കൊല്ലം, ഇത്തിക്ക​ര സ്വദേശി സനല്‍ (35) ആണ്​ കൊല്ലപ്പെട്ടത്​.

സനലും കൂടെയുണ്ടായിരുന്ന സഹായി ഘാന സ്വദേശിയും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അതേസമയം സംഭവസ്‌ഥലത്ത് കഴുത്തറുക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഘാന സ്വദേശിയുടെ നില ഗുരുതരമായി തുടരുകയാണ്.

പൊതുവെ പരുക്കന്‍ സ്വഭാവക്കാരനായ ഘാന സ്വദേശിയെ അധികമാരും ജോലിക്കായി കൂടെ കൂട്ടാറില്ലെന്ന്​ സനലിന്റെ സുഹൃത്തുക്കല്‍ പറഞ്ഞു. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ സനലിന് ഇയാളെ ഒപ്പം ജോലിക്ക്​ കൂട്ടേണ്ടി വന്നതാണെന്നും സുഹൃത്തുക്കൾ പറയുന്നു.

അതേസമയം ഷോബയിലെ ഒരു ബഖാലയില്‍ എത്തിയപ്പോഴും ഇവര്‍ തമ്മില്‍ തര്‍ക്കം നടന്നിരുന്നതായി അവിടുത്തെ ജീവനക്കാരന്‍ പറഞ്ഞു. ഈ തര്‍ക്കം മുര്‍ച്​ഛിച്ചതാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ആറ്​ വര്‍ഷമായി സൗദിയില്‍ ജോലി ചെയ്‌തുവരികയാണ് സനൽ. പോലീസെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക്​ മാറ്റി​.

Read Also: ഏറ്റുമുട്ടൽ; ആന്ധ്രാപ്രദേശിൽ 6 മാവോവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE