ഏറ്റുമുട്ടൽ; ആന്ധ്രാപ്രദേശിൽ 6 മാവോവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്

By Trainee Reporter, Malabar News
Maoist-Police encounter_Malabar news
Ajwa Travels

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 6 മാവോവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്. വിശാഖപട്ടണം കോയൂരു മാമ്പ പോലീസ് സ്‌റ്റേഷന് സമീപത്ത് വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്.

ഇരുസംഘങ്ങളും തമ്മിൽ നടന്ന വെടിവെപ്പിൽ എത്ര പേർക്ക് പരിക്കേറ്റുവെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് കോയൂരു സിഐ വെങ്കടരാമൻ അറിയിച്ചു. വനമേഖലയായതിനാൽ വിശദാംശങ്ങള്‍ അറിയാൻ സമയമെടുക്കുമെന്നും ഇദ്ദേഹം പറഞ്ഞു. കൂടുതൽ സേനയെ ഉൾപ്പെടുത്തി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. സംഭവസ്‌ഥലത്ത് നിന്ന് എകെ 47 ഉൾപ്പടെയുള്ള ആയുധങ്ങൾ കണ്ടെത്തിയതായും പോലീസ് പറഞ്ഞു. രക്ഷപ്പെട്ട മറ്റു മാവോവാദികൾക്കായി പോലീസ് ഹെലികോപ്‌ടർ ഉപയോഗിച്ച് കാടിനുള്ളിൽ തിരച്ചിൽ നടത്തുന്നതായും വിവരമുണ്ട്.

Read also: ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തി; അസമിൽ 72 മണിക്കൂറിൽ പ്രതികൾ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE