അബുദാബിയിലെ സ്‌കൂളുകളില്‍ രണ്ടാഴ്‌ചകൂടി വിദൂര പഠനം തുടരും

By News Desk, Malabar News
online classes in-uae
Representational image
Ajwa Travels

അബുദാബി: 2021 ജനുവരി മൂന്ന് മുതല്‍ ആരംഭിക്കുന്ന അടുത്ത അധ്യയന വര്‍ഷത്തില്‍ അബുദാബിയിലെ സ്‌കൂളുകള്‍ക്ക് ആദ്യത്തെ രണ്ടാഴ്‌ച വിദൂര പഠനം തുടരും. തീരുമാനം എമിറേറ്റിലെ എല്ലാ പൊതു, സ്വകാര്യ വിദ്യാലയങ്ങള്‍ക്കും ബാധകമാണെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും പരിഗണിച്ചാണ് തീരുമാനമെന്നാണ് മീഡിയ ഓഫീസ് ട്വീറ്റ് ചെയ്‌തത്‌. അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റേഴ്‌സ് കമ്മറ്റിയും അബുദാബി വിദ്യാഭ്യാസ വൈജ്‌ഞാനിക വകുപ്പും സംയുക്‌തമായാണ് തീരുമാനത്തിന് അംഗീകാരം നല്‍കിയത്.

മറ്റ് രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് മടങ്ങിയെത്തുന്ന വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ അബുദാബി എമിറേറ്റിലെ ക്വാറന്റെയ്ൻ നിയമങ്ങള്‍ പാലിക്കണമെന്നും കമ്മറ്റി അറിയിച്ചു.

National News: കോവിഡ് വാക്‌സിന്‍ അനുമതിയില്‍ തീരുമാനമായില്ല; മറ്റന്നാള്‍ വീണ്ടും യോഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE