കോവിഡ് വാക്‌സിന്‍ അനുമതിയില്‍ തീരുമാനമായില്ല; മറ്റന്നാള്‍ വീണ്ടും യോഗം

By News Desk, Malabar News
Covid Vaccine
Representational image
Ajwa Travels

ന്യുഡെൽഹി: കോവിഡ് വാക്‌സിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് ഇന്ന് ചേര്‍ന്ന സമിതി യോഗത്തില്‍ തീരുമാനമായില്ല. ജനുവരി ഒന്നിന് സമിതി വീണ്ടും ചേരും. അനുമതിക്കായി കാത്തിരിക്കുകയാണെന്ന് സിറം സിഇഒ അദര്‍ പൂനെവാല പ്രതികരിച്ചു.

ബയോടെക് നല്‍കിയ പരീക്ഷണ വിവരങ്ങള്‍ സമിതി പരിശോധിച്ചു. പരീക്ഷണ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഫൈസര്‍ ആവശ്യപ്പെട്ടു. ഫൈസറും, ഭാരത് ബയോടെകും അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും അനുമതി ലഭിക്കാനുള്ള എല്ലാ പരീക്ഷണ രേഖകളും സമര്‍പ്പിച്ചിരിക്കുന്നത് ഓക്‌സ്‌ഫഡ് വാക്‌സിനാണ്. ഇന്ന് ബ്രിട്ടണില്‍  ഓക്‌സ്‌ഫഡ് വാക്‌സിന് അനുമതി നല്‍കിയതോടെയാണ് സമിതി യോഗം വിളിച്ചത്.

Read Also: കർഷക പ്രക്ഷോഭത്തിന്റെ ചൂടറിഞ്ഞ് ബിജെപി; ഹരിയാന തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE