ജില്ലയിൽ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഏപ്രിൽ 5ന്

By Staff Reporter, Malabar News
Malabar-News_Election
Representational Image
Ajwa Travels

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് സാമഗ്രികൾ ഏപ്രിൽ അഞ്ചിന് വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്യും. 13 മണ്ഡലങ്ങളിലും അതീവ സുരക്ഷയോടെയാണ് പോളിങ്‌ സാമഗ്രികൾ സൂക്ഷിക്കുന്നത്. കൺട്രോൾ യൂണിറ്റ്, ബാലറ്റിങ് യൂണിറ്റ്, വിവി പാറ്റ്, വോട്ടേഴ്‌സ് സ്ളിപ്പ്, സ്‌റ്റേഷനറി സാധനങ്ങൾ തുടങ്ങി വോട്ടിങ് കേന്ദ്രത്തിലേക്ക് ആവശ്യമായ എല്ലാ വസ്‌തുക്കളും സജ്ജീകരിച്ചു. കോവിഡ് പ്രോട്ടോകോൾ, ഹരിത പെരുമാറ്റച്ചട്ടം എന്നിവ കർശനമായി പാലിച്ചായിരിക്കും വിതരണം നടക്കുക.

വിവിധ മണ്ഡലങ്ങളും വിതരണ കേന്ദ്രങ്ങളും

വടകര-ഗവ. കോളേജ് മടപ്പള്ളി, കുറ്റ്യാടി-മേമുണ്ട ഹയർ സെക്കൻഡറി സ്‌കൂൾ, നാദാപുരം-ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മടപ്പള്ളി, കൊയിലാണ്ടി-ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പയ്യോളി, പേരാമ്പ്ര-പേരാമ്പ്ര ഹയർ സെക്കൻഡറി സ്‌കൂൾ, ബാലുശേരി-മർക്കസ് ഹൈസ്‌കൂൾ ബാലുശേരി, എലത്തൂർ:- ഗവ. പോളിടെക്‌നിക് കോളേജ് വെസ്‌റ്റ് ഹിൽ

കോഴിക്കോട് നോർത്ത്: – ജെഡിടി ഇസ്‌ലാം പോളിടെക്‌നിക് വെള്ളിമാടുകുന്ന്, കോഴിക്കോട് സൗത്ത്-മലബാർ ക്രിസ്‌ത്യൻ കോളേജ് ഹയർ സെക്കൻഡറി സ്‌കൂൾ, ബേപ്പൂർ-ഗവ. ആർട് ആൻഡ്‌ സയൻസ് കോളേജ്, കുന്നമംഗലം-ഗവ. ലോ കോളേജ് വെള്ളിമാടുകുന്ന്, കൊടുവള്ളി-കെഎംഒ ഹയർ സെക്കൻഡറി സ്‌കൂൾ കൊടുവള്ളി, തിരുവമ്പാടി-സെന്റ്‌ അൽഫോൻസ സീനിയർ സെക്കൻഡറി സ്‌കൂൾ കൊരങ്ങാട്, താമരശേരി.

Read Also: പ്രധാനമന്ത്രി മത സൗഹാർദത്തെ പിച്ചിക്കീറി; ശരണം വിളിക്കെതിരെ എംഎ ബേബി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE