പ്രധാനമന്ത്രി മത സൗഹാർദത്തെ പിച്ചിക്കീറി; ശരണം വിളിക്കെതിരെ എംഎ ബേബി

By Team Member, Malabar News
ma baby

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കിടെ ശരണം  വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ വിമർശനം ഉന്നയിച്ച് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം എംഎ ബേബി. രാജ്യത്തെ പ്രധാനമന്ത്രിമാർ പിന്തുടർന്നു വന്ന മതസൗഹാർദ സമീപനത്തെ പിച്ചിക്കീറുന്ന പ്രവർത്തിയാണ് മോദിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് എംഎ ബേബി ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിയിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുമ്പോഴാണ് എംഎ ബേബി ഇക്കാര്യം വ്യക്‌തമാക്കിയത്‌.

ശബരിമലയിൽ പോയി ശരണം വിളിക്കാമെന്നും, എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ശരണം വിളിക്കുന്നതോ, അല്ലാഹു അക്ബർ എന്നു വിളിക്കുന്നതോ, യേശു ക്രിസ്‌തുവിന് ജയ് വിളിക്കുന്നതോ ശരിയല്ലെന്ന് എംഎ ബേബി വ്യക്‌തമാക്കി. ഒപ്പം തന്നെ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ സർക്കാരുകളുടെ നയമാണ് ചർച്ച ചെയ്യേണ്ടതെന്ന് പറഞ്ഞ ബേബി, ഭരണഘടന ഉറപ്പു നൽകുന്ന മതവിശ്വാസ സ്വാതന്ത്ര്യം മോദി ഇന്ത്യയിൽ ഉറപ്പു നൽകുന്നുണ്ടോയെന്നും ചോദിച്ചു.

കോന്നിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് പ്രധാനമന്ത്രി ശരണം വിളിച്ച് ജനങ്ങളെ അഭിസംബോധന ചെയ്‌തത്‌. ഒപ്പം തന്നെ പത്തനംതിട്ടയെ ആത്‌മീയതയുടെ മണ്ണെന്ന് വിശേഷിപ്പിച്ച മോദി ശബരിമല വിശ്വാസികൾക്ക് നേരെ സർക്കാർ ലാത്തി വീശിയെന്ന് ഊന്നി പറയാനും മറന്നില്ല. കൂടാതെ പ്രചാരണ പരിപാടിയിൽ ഉടനീളം സംസ്‌ഥാനത്തെ ഇടത് വലത് മുന്നണികളെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്‌തു.

Read also : കോവിഡ് വാക്‌സിൻ കയറ്റുമതി നിരോധിച്ചിട്ടില്ല; വ്യക്‌തമാക്കി ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE