കാബൂള്‍: പോലീസ് ചെക്ക്പോയിന്റില്‍ വണ്ടി നിര്‍ത്താത്തതിന്റെ പേരില്‍ ഡോക്‌ടറെ താലിബാന്‍ സൈന്യം വെടിവെച്ച് കൊന്നതായി റിപ്പോര്‍ട്. 33 വയസുകാരനായ അമ്രുദ്ദീന്‍ നൂറി ആണ് കൊല്ലപ്പെട്ടത്.
അഫ്‌ഗാനിസ്‌ഥാനിലെ ഹെറത് പ്രവിശ്യയിലാണ് സംഭവം. പോലീസ് സെക്യൂരിറ്റി ചെക്ക്‌പോസ്‌റ്റില്‍ വണ്ടി നിര്‍ത്താതിരുന്നതിനെ തുടര്‍ന്നാണ് അമ്രുദ്ദീന്‍ നൂറിക്ക് നേരെ താലിബാന്‍ സൈന്യം വെടി ഉതിർത്തതെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ഉദ്ദരിച്ച് പ്രാദേശിക മാദ്ധ്യമമായ ഖാമ പ്രസ് റിപ്പോര്‍ട് ചെയ്‌തു.
അമ്രുദ്ദീന്‍ നൂറി സ്വകാര്യ മെഡിക്കല്‍ ക്ളിനിക് നടത്തി വരികയായിരുന്നെന്നും ഈയടുത്താണ് വിവാഹിതനായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
താലിബാന്‍ സൈന്യം ഓഗസ്‌റ്റ് 15നായിരുന്നു അഫ്‌ഗാനിസ്‌ഥാന്റെ ഭരണം പിടിച്ചെടുത്തത്. ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുമെന്ന് പുതിയ സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും രാജ്യത്ത് അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നത് പതിവായിരിക്കുകയാണ്.
Most Read: ഒമൈക്രോണിനെ നേരിടാൻ കൂടുതൽ ശാസ്‌ത്രീയമായ പദ്ധതികൾ ആവശ്യം; ഡോ. സൗമ്യ സ്വാമിനാഥൻ